Home Top Storiesഗ്യാനേഷ് കുമാറിനെതിരായ ഹർജി; തിരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നോട്ടീസ്, ഫോം 6ലെ മാറ്റം അംഗീകരിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ്

ഗ്യാനേഷ് കുമാറിനെതിരായ ഹർജി; തിരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നോട്ടീസ്, ഫോം 6ലെ മാറ്റം അംഗീകരിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ്

by news_desk1
0 comments

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ ഹർജിയിൽ തിരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നോട്ടീസ്. നിയമനടപടികളുമായി കമ്മീഷൻ സഹകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്.

പത്ത് ദിവസത്തിനകം മറുപടി നൽകണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നിർദേശം നൽകി. അതേസമയം, ഗ്യാനേഷ് കുമാറിനെ സസ്പെൻഡ് ചെയ്യണമെന്ന ഇടക്കാല ആവശ്യം കോടതി അംഗീകരിച്ചില്ല.

ഏകപക്ഷീയമായ നടപടിയെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ച കോടതി, ഫോം 6ൽ വരുത്തിയ മാറ്റം അംഗീകരിക്കാനാകില്ലെന്നും വ്യക്തമാക്കി. മാറ്റം വരുത്തിയ ഫോം 6 തങ്ങൾ അംഗീകരിച്ചിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.

തീരുമാനങ്ങൾ ഏകകണ്ഠമായിരുന്നില്ലെന്ന് രേഖകൾ വ്യക്തമാക്കുന്നുണ്ടെങ്കിൽ അവ റദ്ദാക്കുമെന്ന് ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി വ്യക്തമാക്കി. ഇതുസംബന്ധിച്ച് തിരഞ്ഞെടുപ്പ് സമിതി അംഗങ്ങളോടും കോടതി വിശദീകരണം തേടി.

അതേസമയം, ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപകമായി പ്രതിഷേധം തുടരുകയാണ്. ശനിയാഴ്ച ഡൽഹിയിൽ ആരംഭിക്കുന്ന സിജെപിയുടെ സമരം ഗ്യാനേഷ് കുമാർ രാജിവെക്കുന്നതുവരെ തുടരുമെന്ന് മുഖ്യവക്താവ് സൗരവ് ദാസ് പറഞ്ഞു. ശനിയാഴ്ച ഡൽഹിയിൽ ആരംഭിക്കുന്ന സമരം ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ജനമുന്നേറ്റങ്ങളിലൊന്നാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ വിട്ടുവീഴ്ചയില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ എക്‌സിൽ കുറിച്ചു. ഡൽഹിയിൽ വനിതാ മാധ്യമപ്രവർത്തകരെ ബിജെപി ഉപദ്രവിച്ചെന്നും അദ്ദേഹം ആരോപിച്ചു. സമരം ചെയ്യുന്ന സിവിൽ സൊസൈറ്റിക്കും യുവജന സംഘടനകൾക്കും കോൺഗ്രസ് പിന്തുണ നൽകുന്നതായും ഖർഗെ വ്യക്തമാക്കി.

You may also like