Home Keralaചിന്നക്കനാലിൽ പത്ത് ഹെക്ടറോളം കയ്യേറ്റം ഒഴിപ്പിച്ച് വനംവകുപ്പ്; ഏലത്തൈകളും കനത്ത ഫെൻസിങ്ങും നീക്കി

ചിന്നക്കനാലിൽ പത്ത് ഹെക്ടറോളം കയ്യേറ്റം ഒഴിപ്പിച്ച് വനംവകുപ്പ്; ഏലത്തൈകളും കനത്ത ഫെൻസിങ്ങും നീക്കി

by news_desk1
0 comments

ഇടുക്കി: ചിന്നക്കനാൽ റിസർവിന്റെ ഭാഗമായ ചൂണ്ടൽ യൂക്കാലി പ്ലാന്റേഷനിൽ പത്ത് ഹെക്ടറോളം വരുന്ന കയ്യേറ്റം വനംവകുപ്പ് ഒഴിപ്പിച്ചു. കയ്യേറിയ സ്ഥലത്ത് അടിക്കാടുകൾ വെട്ടിത്തെളിച്ച് നട്ടിരുന്ന ഏലത്തൈകൾ വനംവകുപ്പ് പറിച്ചുനീക്കി. വന്യജീവികളുടെ സഞ്ചാരത്തിന് തടസ്സമാകുന്ന തരത്തിൽ സ്ഥാപിച്ചിരുന്ന കനത്ത ഇരുമ്പ് കമ്പികളിലുള്ള ഫെൻസിങ്ങും അഴിച്ചുനീക്കി.

അഞ്ചുപേർ ചേർന്നാണ് പ്രദേശം കയ്യേറി കൃഷി നടത്തിയിരുന്നതെന്നാണ് കണ്ടെത്തൽ. ചിന്നക്കനാൽ റിസർവിനായി മാറ്റിവച്ചിരിക്കുന്ന ചൂണ്ടൽ യൂക്കാലി പ്ലാന്റേഷനിൽ ആകെ 56.36 ഹെക്ടർ ഭൂമിയാണുള്ളത്.

ദേവികുളം റേഞ്ച് ഓഫീസർ ഇ. ഡി. അരുൺകുമാറിന്റെയും ചിന്നക്കനാൽ സ്പെഷ്യൽ വില്ലേജ് ഓഫീസർ മുന്നസാരി ലാലിന്റെയും നേതൃത്വത്തിലാണ് കയ്യേറ്റം ഒഴിപ്പിച്ചത്.

ഇതിനുപുറമെ ആനയിറങ്കൽ അണക്കെട്ടിന്റെ ക്യാച്ച്മെന്റ് ഏരിയയിൽ ഉൾപ്പെടുന്ന കെഎസ്ഇബി ഭൂമിയിലും കയ്യേറ്റം നടന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ കയ്യേറ്റം റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ പിന്നീട് ഒഴിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.

You may also like