Home Top Storiesബിജെപി നേതാവിന് ആരോഗ്യ വകുപ്പിന് കീഴിൽ നിയമനം; കോന്നി സിമെറ്റിൽ സീനിയർ സൂപ്രണ്ടായി, മന്ത്രിയുടെ നിർദേശമെന്ന് സൂചന

ബിജെപി നേതാവിന് ആരോഗ്യ വകുപ്പിന് കീഴിൽ നിയമനം; കോന്നി സിമെറ്റിൽ സീനിയർ സൂപ്രണ്ടായി, മന്ത്രിയുടെ നിർദേശമെന്ന് സൂചന

by news_desk1
0 comments

തിരുവനന്തപുരം: ബിജെപി നേതാവിന് ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്ഥാപനത്തിൽ നിയമനം. ബിജെപി സംഘ് സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന രതീഷ് ആർ. നായരെയാണ് ആരോഗ്യ വകുപ്പിന് കീഴിലുള്ള സിമെറ്റിൽ സീനിയർ സൂപ്രണ്ടായി നിയമിച്ചത്. പത്തനംതിട്ട കോന്നിയിലെ സിമെറ്റ് കോളേജ് ഓഫ് നഴ്‌സിങ്ങിലാണ് നിയമനം.

സർക്കാർ സർവീസിൽ നിന്ന് വിരമിച്ച രതീഷ് ആർ. നായർ നിലവിൽ ബിജെപി പെൻഷണേഴ്സ് സെല്ലിന്റെ കൺവീനറാണ്. ആരോഗ്യ മന്ത്രി കെ. മുരളീധരന്റെ നിർദേശപ്രകാരമാണ് നിയമനമെന്നാണ് സൂചന.

രതീഷിന്റെ നിയമനം സംബന്ധിച്ച ആരോഗ്യവകുപ്പ് ഉത്തരവും അദ്ദേഹത്തെ ബിജെപി പെൻഷണേഴ്സ് സെൽ കൺവീനറായി നിയമിച്ചതുമായി ബന്ധപ്പെട്ട സർക്കുലറും ലഭിച്ചതായാണ് വിവരം.

ആരോഗ്യവകുപ്പിന് കീഴിലുള്ള സ്ഥാപനത്തിലെ നിയമനം സംബന്ധിച്ച് രാഷ്ട്രീയ പശ്ചാത്തലം ചർച്ചയാകുന്നതിനിടെയാണ് മന്ത്രിയുടെ നിർദേശപ്രകാരമാണ് നിയമനമെന്ന സൂചനയും പുറത്തുവന്നിരിക്കുന്നത്.

You may also like