Home Sports2030 ലോകകപ്പ് പവർ റാങ്കിങ്: അർജന്റീന അഞ്ചാമത്

2030 ലോകകപ്പ് പവർ റാങ്കിങ്: അർജന്റീന അഞ്ചാമത്

by news_desk1
0 comments

2030 ഫുട്ബോൾ ലോകകപ്പിന് മുന്നോടിയായി പുറത്തുവന്ന പവർ റാങ്കിങ്ങിൽ അർജന്റീനയ്ക്കും ബ്രസീലിനും ആദ്യ നാല് സ്ഥാനങ്ങളിൽ ഇടം നേടാനായില്ല. സ്പോർട്സ് മാധ്യമമായ ഇഎസ്പിഎൻ പുറത്തുവിട്ട പട്ടികയിൽ 2026 ലോകകപ്പ് ജേതാക്കളായ സ്പെയിനാണ് ഒന്നാമത്. ഫ്രാൻസ്, ഇംഗ്ലണ്ട്, പോർച്ചുഗൽ ടീമുകളാണ് തൊട്ടുപിന്നാലെയുള്ള സ്ഥാനങ്ങളിൽ. നിലവിലെ ലോകകപ്പ് ജേതാക്കളായ സ്പെയിനിന് പിന്നിൽ യൂറോപ്യൻ ടീമുകൾ ആധിപത്യം തുടരുമ്പോൾ അർജന്റീന അഞ്ചാമതും ബ്രസീൽ ആറാമതുമാണ്.

കഴിഞ്ഞ ലോകകപ്പിൽ സെമിഫൈനലിലെത്തിയ ഫ്രാൻസും ഇംഗ്ലണ്ടും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ നാലാമതെത്തി. നെതർലൻഡ്സ് ഏഴാമതും ജർമനി എട്ടാമതുമാണ് പട്ടികയിൽ. മൊറോക്കോ ഒൻപതാം സ്ഥാനത്തെത്തിയപ്പോൾ ബെൽജിയം പത്താം സ്ഥാനത്തുണ്ട്.

നോർവേ പതിനൊന്നാമതും ഇറ്റലി പന്ത്രണ്ടാമതുമാണ്. 2018, 2022, 2026 ലോകകപ്പുകൾക്ക് തുടർച്ചയായി യോഗ്യത നേടാനാകാതിരുന്ന ഇറ്റലി പട്ടികയിൽ ഇടംപിടിച്ചത് ശ്രദ്ധേയമാണ്. ഏഷ്യയിൽനിന്ന് ജപ്പാൻ പതിമൂന്നാം സ്ഥാനത്തെത്തി. കൊളംബിയ പതിനാലാമതും അമേരിക്ക പതിനഞ്ചാമതുമാണ്.

19 പത്രപ്രവർത്തകരും എഡിറ്റർമാരും അടങ്ങുന്ന പാനലാണ് ലോകകപ്പിനുള്ള ടീമുകളുടെ കരുത്ത് വിലയിരുത്തി ഈ റാങ്കിങ് തയ്യാറാക്കിയത്. 2030 ലോകകപ്പിന് ഇനിയും വർഷങ്ങൾ ബാക്കിനിൽക്കുന്നതിനാൽ ടീമുകളുടെ നിലവിലെ പ്രകടനവും ഭാവിയിലെ സാധ്യതകളും അടിസ്ഥാനമാക്കിയുള്ള വിലയിരുത്തലായാണ് പട്ടികയെ കാണേണ്ടത്.

പവർ റാങ്കിങ്ങിലെ ആദ്യ 15 ടീമുകൾ:

  1. സ്പെയിൻ
  2. ഫ്രാൻസ്
  3. ഇംഗ്ലണ്ട്
  4. പോർച്ചുഗൽ
  5. അർജന്റീന
  6. ബ്രസീൽ
  7. നെതർലൻഡ്സ്
  8. ജർമനി
  9. മൊറോക്കോ
  10. ബെൽജിയം
  11. നോർവേ
  12. ഇറ്റലി
  13. ജപ്പാൻ
  14. കൊളംബിയ
  15. അമേരിക്ക

You may also like