Home Keralaകാലിക്കറ്റ് സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു

കാലിക്കറ്റ് സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു

by news_desk1
0 comments

കോഴിക്കോട്: കാലാവസ്ഥാ പ്രശ്നങ്ങളെത്തുടർന്നുണ്ടായ സാങ്കേതിക തടസ്സങ്ങൾ കാരണം കാലിക്കറ്റ് സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സർവകലാശാല രജിസ്ട്രാർ അറിയിച്ചു.

അതേസമയം, നാളെ നടത്താൻ നിശ്ചയിച്ചിട്ടുള്ള ഇന്റേണൽ, പ്രാക്ടിക്കൽ, വൈവ വോസി പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല. മറ്റ് ദിവസങ്ങളിലെ പരീക്ഷകൾ മുൻനിശ്ചയിച്ച പ്രകാരം നടക്കുമെന്നും രജിസ്ട്രാർ വ്യക്തമാക്കി.

You may also like