Home Kerala‘നിങ്ങൾ ആരാണ്, എന്താണ് നിയമപരമായ യോഗ്യത?’ മാസപ്പടി കേസിൽ കെ.എം. ഷാജഹാനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

‘നിങ്ങൾ ആരാണ്, എന്താണ് നിയമപരമായ യോഗ്യത?’ മാസപ്പടി കേസിൽ കെ.എം. ഷാജഹാനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

by news_desk1
0 comments

കൊച്ചി: മാസപ്പടി കേസിൽ സിംഗിൾ ബെഞ്ചിനെ സമീപിച്ച കെ.എം. ഷാജഹാനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. കേസിൽ വ്യവഹരിക്കാനുള്ള നിയമപരമായ യോഗ്യത എന്താണെന്ന് ഷാജഹാന്റെ അഭിഭാഷകനോട് കോടതി ചോദിച്ചു. മാധ്യമങ്ങൾ പിന്തുണച്ചേക്കാമെങ്കിലും അത് ഹൈക്കോടതിയിൽ ബാധകമല്ലെന്നും കോടതിയെ പഠിപ്പിക്കാൻ വരരുതെന്നും ബെഞ്ച് മുന്നറിയിപ്പ് നൽകി.

സംസ്ഥാന സർക്കാർ പ്രാഥമിക അന്വേഷണം നടത്തുന്നതിനിടെ ഷാജഹാൻ സിംഗിൾ ബെഞ്ചിനെ സമീപിച്ചതിനെക്കുറിച്ചും കോടതി ചോദ്യങ്ങളുന്നയിച്ചു. കേസിൽ പരാതി നൽകിയിട്ടുണ്ടോയെന്നും കോടതി ആരാഞ്ഞു.

ആദ്യം പൊലീസിൽ പരാതി നൽകണമെന്നും നടപടി ഉണ്ടായില്ലെങ്കിൽ ഉന്നത ഉദ്യോഗസ്ഥരെ സമീപിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. അതിനുശേഷം സ്വകാര്യ അന്യായവുമായി മജിസ്‌ട്രേറ്റിനെ സമീപിക്കാം. മജിസ്‌ട്രേറ്റ് പരാതി പൊലീസിന് കൈമാറുന്നതുൾപ്പെടെയുള്ള നടപടിക്രമങ്ങളാണ് നിയമത്തിലുള്ളതെന്നും കോടതി വിശദീകരിച്ചു. അഴിമതിക്കേസുകളിൽ ക്രിമിനൽ നടപടിക്രമങ്ങൾ ബാധകമല്ലേയെന്നും ഡിവിഷൻ ബെഞ്ച് ചോദിച്ചു.

ഷാജഹാന്റെ ഇടപെടലിനെ സംസ്ഥാന സർക്കാരും വിമർശിച്ചു. ഹർജിക്കാരൻ സിംഗിൾ ബെഞ്ചിനെ സമീപിച്ചതാണ് സർക്കാരിന്റെ പ്രാഥമിക അന്വേഷണത്തെ തടസ്സപ്പെടുത്തിയതെന്ന് അഡ്വക്കേറ്റ് ജനറൽ വാദിച്ചു.

You may also like