Home Localരണ്ടാം വിവാഹം കഴിഞ്ഞ് 11-ാം നാൾ നവവധു മരിച്ച നിലയിൽ; വർക്കലയിൽ 30കാരിയുടെ മരണത്തിൽ അന്വേഷണം

രണ്ടാം വിവാഹം കഴിഞ്ഞ് 11-ാം നാൾ നവവധു മരിച്ച നിലയിൽ; വർക്കലയിൽ 30കാരിയുടെ മരണത്തിൽ അന്വേഷണം

by news_desk1
0 comments

വർക്കല: രണ്ടാം വിവാഹം കഴിഞ്ഞ് വെറും 11 ദിവസം. വർക്കലയിൽ 30കാരിയായ യുവതിയെ സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെമ്മരുതി തച്ചോട് പൈപ്പിൻമൂടിന് സമീപം ‘തണൽ’ വീട്ടിൽ ജിഷയാണ് മരിച്ചത്. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇന്നലെ രാവിലെ 11.30ഓടെയാണ് ജിഷയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നാട്ടുകാർ ഉടൻ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 11 ദിവസം മുമ്പ് ഗുരുവായൂരിലായിരുന്നു ജിഷയുടെ രണ്ടാം വിവാഹം. വിവാഹച്ചടങ്ങിൽ ജിഷയുടെ വീട്ടുകാർ ആരും പങ്കെടുത്തിരുന്നില്ലെന്നാണ് വിവരം.

ആദ്യ ഭർത്താവ് ശരത് ഒന്നര വർഷം മുമ്പ് വിദേശത്തുവച്ചുണ്ടായ വാഹനാപകടത്തിലാണ് മരിച്ചത്. ആദ്യ വിവാഹത്തിൽ ജിഷയ്ക്ക് അഞ്ചും എട്ടും വയസ്സുള്ള രണ്ട് പെൺമക്കളുണ്ട്. രണ്ടാം വിവാഹത്തിനുശേഷം ഭർത്താവ് അജി നടേശനോടൊപ്പം സ്വന്തം വീട്ടിൽ താമസിച്ചുവരികയായിരുന്നു.

മരണത്തിൽ ദുരൂഹതയുണ്ടോയെന്നതടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടികൾ സ്വീകരിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.

You may also like