തൃശൂർ: മിഡിൽ ഈസ്റ്റിലെ ലുലു ഗ്രൂപ്പ് ഹൈപ്പർമാർക്കറ്റുകളിലേക്ക് വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. ഇതിന്റെ ഭാഗമായി നവംബർ 5ന് തൃശൂർ ഹയാത്ത് റീജൻസിയിൽ വാക്ക് ഇൻ അഭിമുഖം സംഘടിപ്പിക്കും. രാവിലെ ഒൻപത് മുതൽ വൈകിട്ട് മൂന്ന് വരെയാണ് അഭിമുഖം. മാനേജ്മെന്റ് ട്രെയിനി, ജൂനിയർ അക്കൗണ്ടന്റ്, സെയിൽസ്മാൻ, കാഷ്യർ തുടങ്ങിയ തസ്തികകളിലാണ് അവസരം. പുരുഷ ഉദ്യോഗാർഥികൾക്കു മാത്രമാണ് അപേക്ഷിക്കാനാകുക.
തസ്തികകളും യോഗ്യതകളും:
മാനേജ്മെന്റ് ട്രെയിനി തസ്തികയിലേക്ക് എംബിഎ ബിരുദവും റീട്ടെയിൽ സ്റ്റോറുകളിൽ കുറഞ്ഞത് രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും വേണം. പ്രായപരിധി 30 വയസ്സിൽ താഴെ.
ജൂനിയർ അക്കൗണ്ടന്റ് തസ്തികയ്ക്ക് എംകോം ബിരുദവും അക്കൗണ്ട്സ് വിഭാഗത്തിൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും ആവശ്യമാണ്. പ്രായം 30 വയസ്സിൽ താഴെയായിരിക്കണം.
സെയിൽസ്മാൻ, കാഷ്യർ തസ്തികകളിലേക്ക് പ്ലസ് ടു യോഗ്യതയും വസ്ത്രം, സാരി, പാദരക്ഷകൾ, ഇലക്ട്രോണിക്സ്, ഗൃഹോപകരണങ്ങൾ, സൂപ്പർമാർക്കറ്റ് തുടങ്ങിയ മേഖലകളിൽ കുറഞ്ഞത് രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും വേണം. പ്രായപരിധി 20 മുതൽ 28 വയസ്സുവരെ.
ബുച്ചർ, ഫിഷ് മംഗർ, കുക്ക്, സെക്യൂരിറ്റി ജീവനക്കാർ, ഇലക്ട്രീഷ്യൻ, ബേക്കർ, മലബാർ സ്നാക്സ് മേക്കർ, ആർട്ടിസ്റ്റ് തുടങ്ങിയ തസ്തികകളിലും ഒഴിവുകളുണ്ട്. ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് മൂന്നുവർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യമാണ്. പ്രായം 40 വയസ്സിൽ താഴെയായിരിക്കണം.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് താമസസൗകര്യം, യാത്രാസൗകര്യം, മറ്റ് ആനുകൂല്യങ്ങൾ എന്നിവ ലഭിക്കും. അഭിമുഖത്തിൽ പങ്കെടുക്കുന്നവർ വിശദമായ ബയോഡാറ്റ, പുതിയ പാസ്പോർട്ട് സൈസ് ഫോട്ടോ, അസൽ പാസ്പോർട്ട്, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പുകളും കൈവശം കരുതണം.
കൂടുതൽ വിവരങ്ങൾക്ക് 75938 12223, 75938 12225 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
