Home Kerala‘സ്വാതന്ത്ര്യസമര സേനാനിയുടെ മകനാണ്, ദേശസ്‌നേഹം ആരും പഠിപ്പിക്കേണ്ട’; വന്ദേമാതരം വിവാദത്തിൽ കെ. മുരളീധരന്റെ മറുപടി

‘സ്വാതന്ത്ര്യസമര സേനാനിയുടെ മകനാണ്, ദേശസ്‌നേഹം ആരും പഠിപ്പിക്കേണ്ട’; വന്ദേമാതരം വിവാദത്തിൽ കെ. മുരളീധരന്റെ മറുപടി

by news_desk1
0 comments

കാസർകോട്: മുള്ളേരിയ കുടുംബാരോഗ്യ കേന്ദ്രത്തിലെ ലാബ് ഉദ്ഘാടനച്ചടങ്ങിൽ വന്ദേമാതരം ആലാപനം പൂർത്തിയാകുന്നതിന് മുമ്പ് വേദിയിൽ ഇരുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി കെ. മുരളീധരൻ. സ്വാതന്ത്ര്യസമര സേനാനിയുടെ മകനായ തന്നെ ആരും ദേശസ്‌നേഹം പഠിപ്പിക്കേണ്ടതില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, സർക്കാർ പരിപാടികളിൽ ബിജെപിയുടെ അജണ്ട നടപ്പാക്കാൻ അനുവദിക്കില്ലെന്നും പറഞ്ഞു.

സർക്കാർ സംഘടിപ്പിക്കുന്ന ഔദ്യോഗിക പരിപാടിയിൽ ഈശ്വരപ്രാർഥന മാത്രമാണ് അജണ്ടയുടെ ഭാഗമായിരുന്നത്. ഇത്തരം പരിപാടികളിൽ വന്ദേമാതരം ആലപിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പ്രതികരിച്ചു. വന്ദേമാതരം ആലാപനം പൂർത്തിയാകുന്നതിന് മുമ്പ് വേദിയിൽ ഇരുന്നതിന്റെ പേരിൽ നിയമനടപടികൾ ഉണ്ടായാൽ അതിനെ നേരിടാൻ തയ്യാറാണെന്നും മുരളീധരൻ വ്യക്തമാക്കി.

ഇന്നലെ നടന്ന ചടങ്ങിൽ മന്ത്രിക്കൊപ്പം ജില്ലാ കളക്ടർ, രാജ്മോഹൻ ഉണ്ണിത്താൻ എംപി, കല്ലട്ര മാഹിൻ എംഎൽഎ എന്നിവരും വേദിയിലുണ്ടായിരുന്നു. അതേസമയം, കെ. നീലകണ്ഠൻ എംഎൽഎയും ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസലും വന്ദേമാതരം ആലാപനം പൂർത്തിയാകുന്നതുവരെ എഴുന്നേറ്റുനിന്നു.

ചടങ്ങിലെ സംഭവത്തെച്ചൊല്ലി ബിജെപി ഉയർത്തിയ വിമർശനങ്ങൾക്കുള്ള മറുപടിയായാണ് മന്ത്രിയുടെ പ്രതികരണം. സർക്കാർ പരിപാടികളിൽ വന്ദേമാതരം ആലാപനം നിർബന്ധമാക്കുന്നതിനെതിരായ നിലപാടും അദ്ദേഹം പരസ്യമാക്കിയതോടെ വിവാദം കൂടുതൽ രാഷ്ട്രീയ ചർച്ചകൾക്ക് വഴിയൊരുക്കുകയാണ്.

You may also like