Home Nationalസോണിയയുടെ പുസ്തകത്തിൽ വിവാദ പരാമർശങ്ങൾ; ബ്ലൂ സ്റ്റാർ ഓപ്പറേഷൻ വീണ്ടും രാഷ്ട്രീയ ആയുധമാക്കി ബിജെപിയും എഎപിയും

സോണിയയുടെ പുസ്തകത്തിൽ വിവാദ പരാമർശങ്ങൾ; ബ്ലൂ സ്റ്റാർ ഓപ്പറേഷൻ വീണ്ടും രാഷ്ട്രീയ ആയുധമാക്കി ബിജെപിയും എഎപിയും

by news_desk1
0 comments

ന്യൂഡൽഹി: സോണിയ ഗാന്ധിയുടെ ഓർമക്കുറിപ്പിലെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ ദേശീയ രാഷ്ട്രീയത്തിൽ വാക്പോര് ശക്തമാകുന്നു. പുസ്തകത്തിലെ പരാമർശങ്ങൾ ഹിന്ദു വികാരം വ്രണപ്പെടുത്തുന്നതാണെന്ന് ആരോപിച്ച് വിശ്വഹിന്ദു പരിഷത്ത് രംഗത്തെത്തിയതോടെ വിവാദം പുതിയ തലത്തിലേക്ക്. അതിനിടെ, പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഓപ്പറേഷൻ ബ്ലൂ സ്റ്റാർ വീണ്ടും കോൺഗ്രസിനെതിരായ രാഷ്ട്രീയ ആയുധമാക്കുകയാണ് ബിജെപിയും ആം ആദ്മി പാർട്ടിയും.

സോണിയ ഗാന്ധിയുടെ ബിലോങ്ങിംഗ്: എ ജേർണി ഓഫ് ലവ് എന്ന ഓർമക്കുറിപ്പിലെ പരാമർശങ്ങളാണ് ഇപ്പോൾ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. പുസ്തകത്തിലെ പരാമർശങ്ങൾ ഹിന്ദു വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും സോണിയ ഗാന്ധി മാപ്പ് പറയണമെന്നും വിശ്വഹിന്ദു പരിഷത്ത് ആവശ്യപ്പെട്ടു.

യുപിഎ സർക്കാരിനെ താഴെയിറക്കാൻ അണ്ണാ ഹസാരെ നടത്തിയ അഴിമതിവിരുദ്ധ സമരം ബിജെപിയുടെയും ആർഎസ്എസിന്റെയും രഹസ്യ പിന്തുണയോടെ സംഘടിപ്പിച്ചതാണെന്ന സോണിയ ഗാന്ധിയുടെ പരാമർശവും ബിജെപിയെ ചൊടിപ്പിച്ചിട്ടുണ്ട്. ഈ വെളിപ്പെടുത്തൽ രാഷ്ട്രീയതലത്തിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

അതേസമയം, പഞ്ചാബ് തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ഓപ്പറേഷൻ ബ്ലൂ സ്റ്റാർ വീണ്ടും കോൺഗ്രസിനെതിരെ ഉയർത്തുകയാണ് ബിജെപിയും എഎപിയും. കോൺഗ്രസിന്റെ ചരിത്രം സിഖുകാർക്കും പഞ്ചാബികൾക്കും തീരാത്ത മുറിവുകൾ നൽകിയതാണെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി തരുണ്‍ ചുഗ് വിമർശിച്ചു.

സുവർണ ക്ഷേത്രത്തിലേക്ക് സൈന്യത്തെ അയച്ച കോൺഗ്രസ് നടപടി പാർട്ടിയുടെ മതേതര നിലപാടിനെക്കുറിച്ച് വലിയ ചോദ്യങ്ങൾ ഉയർത്തുന്നതാണെന്ന് എഎപി നേതാവ് സൗരവ് ഭരദ്വാജും പ്രതികരിച്ചു.

അതിനിടെ, പുസ്തകത്തിലെ മറ്റ് പരാമർശങ്ങളും വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. എ.കെ. ആന്റണിയെ വിവേകമുള്ള ഉപദേശകനായി വിശേഷിപ്പിച്ച സോണിയ ഗാന്ധി, ഏറ്റവും വിശ്വസ്തനായിരുന്ന അഹമ്മദ് പട്ടേലിന്റെ ചരമദിനം ആത്മകഥയിൽ തെറ്റായി രേഖപ്പെടുത്തിയതും ചർച്ചയായിട്ടുണ്ട്.

You may also like