Home Keralaസ്റ്റേ കമ്പിയിൽനിന്ന് ഷോക്കേറ്റ് 13കാരന് ദാരുണാന്ത്യം; കെഎസ്ഇബിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

സ്റ്റേ കമ്പിയിൽനിന്ന് ഷോക്കേറ്റ് 13കാരന് ദാരുണാന്ത്യം; കെഎസ്ഇബിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

by news_desk1
0 comments

മലപ്പുറം: തിരൂരങ്ങാടിയിൽ വൈദ്യുത പോസ്റ്റിലെ സ്റ്റേ കമ്പിയിൽനിന്ന് ഷോക്കേറ്റ് ഏഴാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം. ചെറുമുക്ക് പടിഞ്ഞാറേത്തറ സ്വദേശി ഷിഹാബുദ്ദീന്റെ മകൻ ജുനൈദ് (13) ആണ് മരിച്ചത്. വീടിന് സമീപത്തെ വയലിൽവച്ചായിരുന്നു അപകടം.

മരിച്ച കുട്ടിയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

അതിനിടെ, കുട്ടിയുടെ മരണത്തിന് കാരണം കെഎസ്ഇബിയുടെ ഗുരുതര അനാസ്ഥയാണെന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. വൈദ്യുത പോസ്റ്റിലെ സ്റ്റേ കമ്പിയുടെ ഒരു ഭാഗം അലൈൻമെന്റ് തെറ്റി ഉയർന്ന വോൾട്ടേജുള്ള വൈദ്യുത ലൈനിൽ തൊട്ടുനിൽക്കുന്ന നിലയിലായിരുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം.

ഇതുസംബന്ധിച്ച് പലതവണ അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു. അപകടത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടി വേണമെന്ന ആവശ്യവും ശക്തമാകുകയാണ്.

You may also like