Home Localനാട്ടിക ടോളിൽ സ്വകാര്യ ബസുകളുടെ പ്രതിഷേധം

നാട്ടിക ടോളിൽ സ്വകാര്യ ബസുകളുടെ പ്രതിഷേധം

by news_desk1
0 comments

തൃപ്രയാർ: ലിമിറ്റഡ് സ്റ്റോപ്പ് സ്വകാര്യ ബസുകൾക്കും ടോൾ ഏർപ്പെടുത്തിയ കരാർ കമ്പനിയുടെ തീരുമാനത്തിനെതിരെ നാട്ടിക ടോളിൽ ബസുകളുടെ പ്രതിഷേധ സമരം. ഇന്നു മുതൽ ടോൾ ഈടാക്കാനുള്ള നടപടിയിൽ പ്രതിഷേധിച്ചാണ് സ്വകാര്യ ബസുകൾ സർവീസ് നിർത്തി സമരത്തിലേക്ക് നീങ്ങിയത്.

ഇരുഭാഗത്തുനിന്നും വരുന്ന സ്വകാര്യ ബസുകൾ ടോൾ പ്ലാസയിൽ യാത്രക്കാരെ ഇറക്കിയശേഷം സർവീസ് അവസാനിപ്പിക്കുകയാണ്. ഇതോടെ യാത്രക്കാർ ദുരിതത്തിലായി.

You may also like