തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിൽ നിരാഹാരസമരം തുടരുന്ന എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്‌സ് സമരസമിതി നേതാവ് വളർമതി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. കുടുംബാംഗങ്ങൾക്കൊപ്പമാണ് ആശുപത്രിയിൽ എത്തിയതെന്ന് വളർമതി വ്യക്തമാക്കി. പൊലീസ് ബലപ്രയോഗത്തിലൂടെ തന്നെ ജനറൽ ആശുപത്രിയിലേക്കോ മെഡിക്കൽ കോളജിലേക്കോ മാറ്റാൻ ശ്രമിക്കുമെന്ന ആശങ്കയുള്ളതിനാലാണ് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയതെന്നും അവർ പറഞ്ഞു.
സർക്കാർ സംവിധാനത്തിന് കീഴിലുള്ള ആശുപത്രിയിൽ ചികിത്സ തേടിയാൽ ജീവന് ഭീഷണിയുണ്ടാകുമെന്ന ഭയമുണ്ടെന്നും വളർമതി വ്യക്തമാക്കി. ആശുപത്രിയിൽനിന്ന് പുറത്തുവിട്ട വിഡിയോയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പൊലീസ് ബലപ്രയോഗത്തിലൂടെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റാൻ സാധ്യതയുണ്ടെന്ന ആശങ്കയാണ് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടാനുള്ള തീരുമാനത്തിന് പിന്നിലെന്നും അവർ വിശദീകരിച്ചു.
