Home Keralaകോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; ഫറോക്ക് സ്വദേശി മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; ഫറോക്ക് സ്വദേശി മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍

by news_desk1
0 comments

കോഴിക്കോട്: ജില്ലയില്‍ ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിയായ 19കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. യുവാവ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

ഒരാഴ്ചയ്ക്കിടെ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ അമീബിക് മസ്തിഷ്‌ക ജ്വരമാണിത്. കടുത്ത പനിയും ശക്തമായ തലവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് യുവാവ് ആദ്യം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. തുടര്‍ന്ന് കൂടുതല്‍ പരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.

നട്ടെല്ലില്‍നിന്ന് സ്രവം ശേഖരിച്ച് നടത്തിയ പി.സി.ആര്‍ പരിശോധനയിലാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്. യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. രോഗബാധയുടെ ഉറവിടം എവിടെയാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

അതേസമയം, കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച കോട്ടൂര്‍ സ്വദേശിയായ ഒന്‍പത് വയസുകാരനും മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസിയുവില്‍ ചികിത്സയില്‍ തുടരുകയാണ്. ജില്ലയില്‍ തുടര്‍ച്ചയായി രോഗബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് ജാഗ്രത ശക്തമാക്കിയിട്ടുണ്ട്.

You may also like