Home Internationalവിദേശികൾക്ക് ആൻത്രോപിക് എഐ മോഡലുകൾക്ക് വിലക്ക്; ദേശീയ സുരക്ഷാ നീക്കത്തിന് പിന്നിൽ ആമസോൺ റിപ്പോർട്ടുകളോ?

വിദേശികൾക്ക് ആൻത്രോപിക് എഐ മോഡലുകൾക്ക് വിലക്ക്; ദേശീയ സുരക്ഷാ നീക്കത്തിന് പിന്നിൽ ആമസോൺ റിപ്പോർട്ടുകളോ?

by news_desk1
0 comments

അമേരിക്ക: ദേശീയ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ആൻത്രോപിക്കിന്റെ ഏറ്റവും പുതിയ കൃത്രിമ ബുദ്ധി (AI) മോഡലുകളായ ഫേബിൾ 5 (Fable 5), മൈത്തോസ് 5 (Mythos 5) എന്നിവയിലേക്കുള്ള വിദേശ പൗരന്മാരുടെ പ്രവേശനം അമേരിക്കൻ സർക്കാർ നിയന്ത്രിച്ചു. ഇതോടെ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ ഉപയോക്താക്കൾക്ക് ഈ മോഡലുകൾ ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യം രൂപപ്പെട്ടിരിക്കുകയാണ്.

ഈ നിയന്ത്രണത്തിന് പിന്നിൽ ആമസോണിന്റെ ഇടപെടൽ ഉണ്ടായിരിക്കാമെന്ന സൂചനകളാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ നൽകുന്നത്. ഫേബിൾ 5 മോഡലിൽ ചില സുരക്ഷാ പ്രശ്നങ്ങൾ ആമസോൺ ഗവേഷകർ കണ്ടെത്തിയതായും, ഇത് അമേരിക്കൻ അധികൃതരെ അറിയിച്ചതായുമാണ് റിപ്പോർട്ടുകൾ പറയുന്നത്. തുടർന്ന് ആമസോൺ സിഇഒ ആൻഡി ജാസിയും ട്രംപ് ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായുള്ള ചർച്ചകളും നടന്നതായാണ് പുറത്തുവരുന്ന വിവരങ്ങൾ.

ഫേബിൾ 5 പുറത്തിറങ്ങിയതിന് പിന്നാലെയാണ് വിവാദങ്ങൾ ആരംഭിച്ചത്. സൈബർ സുരക്ഷാ രംഗത്ത് അതീവ ശക്തമായ കഴിവുകളുള്ളതായി വിലയിരുത്തപ്പെട്ട മൈത്തോസ് എഐ സംവിധാനത്തെ അടിസ്ഥാനമാക്കിയാണ് ഈ മോഡൽ വികസിപ്പിച്ചിരുന്നത്.

എന്നാൽ സുരക്ഷാ നിയന്ത്രണങ്ങൾ മറികടന്ന് സോഫ്റ്റ്‌വെയർ ദൗർബല്യങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ കണ്ടെത്താൻ കഴിയുന്ന രീതിയിൽ മോഡലിനെ പ്രേരിപ്പിക്കാൻ ആമസോൺ ഗവേഷകർക്ക് സാധിച്ചുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അത്യാധുനിക എഐ സാങ്കേതികവിദ്യയെ ദേശീയ സുരക്ഷയുമായി ബന്ധപ്പെടുത്തി അമേരിക്ക കാണുന്നുവെന്നതിന്റെ പ്രധാന സൂചനയായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്.

You may also like