Home Sportsഏഷ്യൻ ഗെയിംസിൽ ഫുട്ബോൾ പോരാട്ടത്തിന് നാളെ കിക്കോഫ്; ഇന്ത്യയില്ല, ടീമുകളെ ഒഴിവാക്കിയത് ഈ മാനദണ്ഡം കാരണം

ഏഷ്യൻ ഗെയിംസിൽ ഫുട്ബോൾ പോരാട്ടത്തിന് നാളെ കിക്കോഫ്; ഇന്ത്യയില്ല, ടീമുകളെ ഒഴിവാക്കിയത് ഈ മാനദണ്ഡം കാരണം

by news_desk1
0 comments

ഐച്ചി–നഗോയ: ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിലെ ഫുട്ബോൾ പോരാട്ടങ്ങൾക്ക് സെപ്റ്റംബർ 14ന് തുടക്കമാകും. പുരുഷ വിഭാഗത്തിൽ 15 ടീമുകളും വനിതാ വിഭാഗത്തിൽ 12 ടീമുകളുമാണ് കിരീടത്തിനായി മാറ്റുരയ്ക്കുന്നത്. എന്നാൽ ടൂർണമെന്റിലെ ശ്രദ്ധേയമായ അഭാവമായി ഇന്ത്യ മാറും.

ജപ്പാനിലെ ഐച്ചി–നഗോയയിൽ നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കാൻ ഇന്ത്യൻ പുരുഷ, വനിതാ ടീമുകൾ യോഗ്യത നേടിയിരുന്നു. എന്നാൽ കേന്ദ്ര കായിക മന്ത്രാലയം നിശ്ചയിച്ച ടീം ഇനങ്ങളിലെ യോഗ്യതാ മാനദണ്ഡം പാലിക്കാത്തതിനെ തുടർന്നാണ് ഇരു ടീമുകളെയും ഏഷ്യൻ ഗെയിംസിൽ നിന്ന് ഒഴിവാക്കിയത്.

You may also like