Home Keralaപേട്ട റെയിൽവേ ആശുപത്രിയിൽ വെടിയുണ്ടകൾ കണ്ടെത്തി; അന്വേഷണം ആരംഭിച്ചു

പേട്ട റെയിൽവേ ആശുപത്രിയിൽ വെടിയുണ്ടകൾ കണ്ടെത്തി; അന്വേഷണം ആരംഭിച്ചു

by news_desk1
0 comments

തിരുവനന്തപുരം: പേട്ട റെയിൽവേ ആശുപത്രിയിലെ ശുചിമുറിയിൽ നിന്ന് വെടിയുണ്ടകൾ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ശുചിമുറിയിലെ മഗ്ഗിനുള്ളിൽ നിന്നാണ് ഏഴ് ലൈവ് റൗണ്ട് വെടിയുണ്ടകൾ കണ്ടെത്തിയത്.

9 എംഎം വെടിയുണ്ടകളാണിവയെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെ തുടർന്ന് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർപിഎഫ്) സ്ഥലത്തെത്തി പരിശോധന നടത്തി. കണ്ടെത്തിയ വെടിയുണ്ടകൾ തുടർനടപടികൾക്കായി പൊലീസിന് കൈമാറും.

പൂനെയിലെ കിർക്കി മേഖലയിൽ നിർമ്മിച്ചവയായിരിക്കാമെന്നാണു സൂചന. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ സുരക്ഷാ ഉദ്യോഗസ്ഥരിൽ നിന്നോ മറ്റോ ഉപേക്ഷിക്കപ്പെട്ടതാകാമെന്ന സംശയവും ഉയർന്നിട്ടുണ്ട്.

അതേസമയം, ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഒരു വിമുക്ത ഭടനെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയതായി അധികൃതർ അറിയിച്ചു.

You may also like