പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മുമ്പ് മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അനാവശ്യമാണെന്ന് കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യന്‍ വ്യക്തമാക്കി. ഹൈക്കമാന്‍ഡാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്; മാധ്യമങ്ങളോ സോഷ്യല്‍ മീഡിയയോ അല്ലെന്നും അദ്ദേഹം പറഞ്ഞു.
ഹൈക്കമാന്‍ഡും എംഎല്‍എമാരും ചേര്‍ന്ന് എടുക്കുന്ന തീരുമാനത്തിന് പൂര്‍ണ പിന്തുണ നല്‍കുമെന്നും ആര് മുഖ്യമന്ത്രിയായാലും തനിക്ക് പരാതിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അത്തരം തീരുമാനങ്ങളെ എല്ലാവരും അംഗീകരിക്കുമെന്നും കുര്യന്‍ പറഞ്ഞു.
വനിതാ സംവരണ ഭേദഗതി ബില്ലിനെതിരെയും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് ഭരണം ലഭിക്കില്ലെന്ന ആശങ്കയാണ് ബില്‍ കൊണ്ടുവരാന്‍ കാരണമെന്നും അദ്ദേഹം ആരോപിച്ചു. വനിതാ സംവരണം യുപിഎ കൊണ്ടുവന്നതാണ്; അതിനെതിരെ കോണ്‍ഗ്രസ് നിലപാട് എടുത്തുവെന്ന തരത്തില്‍ പ്രചാരണം നടത്താനാണ് എന്‍ഡിഎ ശ്രമിക്കുന്നതെന്നും കുര്യന്‍ പറഞ്ഞു.
അതേസമയം മുഖ്യമന്ത്രി ചര്‍ച്ചകള്‍ സ്വാഭാവികമാണെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കെ സുധാകരന്‍ പ്രതികരിച്ചു. തീരുമാനം വരുന്നതുവരെ പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചകള്‍ നടക്കുന്നത് ജനാധിപത്യപരമാണെന്നും അദ്ദേഹം വ്യക്തമാക്കി.

