Home Keralaഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ഹരീഷ് കുമാറിന്റെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ഹരീഷ് കുമാറിന്റെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി

by news_desk1
0 comments

കൊച്ചി: തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ ഒൻപതാം പ്രതി ഹരീഷ് കുമാറിന്റെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി. തിരുവനന്തപുരം സെഷൻസ് കോടതി അനുവദിച്ച ജാമ്യത്തിൽ ഇടപെടാനും ഹൈക്കോടതി വിസമ്മതിച്ചു. മറ്റ് 24 പ്രതികൾക്കും ജാമ്യം ലഭിച്ച സാഹചര്യത്തിലാണ് ഹരീഷ് കുമാറിന്റെ ജാമ്യം റദ്ദാക്കേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കിയത്. മറ്റ് പ്രതികൾക്ക് ഏർപ്പെടുത്തിയ ജാമ്യവ്യവസ്ഥകൾ ഹരീഷ് കുമാറിനും ബാധകമാക്കി. ഇതോടെ സർക്കാരിന്റെ ഹർജി ഹൈക്കോടതി തീർപ്പാക്കി.

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ വസതിയിൽ മേയ് 27നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) എട്ട് മണിക്കൂറോളം നീണ്ട പരിശോധന നടത്തിയത്. മകൾ വീണ വിജയന്റെ എക്സാലോജിക് കമ്പനിയും സി.എം.ആർ.എല്ലും തമ്മിലുള്ള മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ അന്വേഷിക്കുന്നതിന്റെ ഭാഗമായിരുന്നു പരിശോധന. മാസപ്പടി കേസിലെ ഇഡി അന്വേഷണത്തിനുള്ള നിയമപരമായ തടസ്സങ്ങൾ ഹൈക്കോടതി നീക്കിയതിന് പിന്നാലെയായിരുന്നു പരിശോധന.

പരിശോധന പൂർത്തിയാക്കി ഉദ്യോഗസ്ഥർ മടങ്ങുന്നതിനിടെ വാഹനങ്ങൾ സി.പി.എം, ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രവർത്തകർ വളയുകയും ആക്രമിക്കുകയും ചെയ്തെന്നാണ് കേസ്. കല്ലുകൾ, ഇഷ്ടികകൾ, മരക്കഷ്ണങ്ങൾ (കുരവടികൾ) എന്നിവ ഉപയോഗിച്ച് വാഹനങ്ങൾക്ക് നേരെ ആക്രമണം നടത്തിയെന്നാണ് ആരോപണം.

You may also like