Home Keralaപറവൂരിൽ യുവതിയെ കുത്തിക്കൊന്നു; ആൺസുഹൃത്ത് അറസ്റ്റിൽ

പറവൂരിൽ യുവതിയെ കുത്തിക്കൊന്നു; ആൺസുഹൃത്ത് അറസ്റ്റിൽ

by news_desk1
0 comments

കൊച്ചി: നോർത്ത് പറവൂർ തുരുത്തിപ്പുറത്ത് 24കാരിയെ കുത്തിക്കൊന്നു. ആലുവ ചൂണ്ടി സ്വദേശിനി സുരമ്യയാണ് ആൺസുഹൃത്ത് ഷിബിന്റെ കുത്തേറ്റ് മരിച്ചത്. സംഭവത്തിൽ ഷിബിനെ വടക്കേക്കര പൊലീസ് അറസ്റ്റ് ചെയ്തു.

വ്യാഴാഴ്ച രാവിലെ പത്ത് മണിക്ക് ശേഷമാണ് സംഭവം. കഴിഞ്ഞ ആറുവർഷത്തിലേറെയായി ഇരുവരും തമ്മിൽ സൗഹൃദത്തിലായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ബന്ധം അവസാനിപ്പിക്കുന്നതിനെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നതായാണ് വിവരം.

ഇന്ന് രാവിലെ സുരമ്യ ഷിബിന്റെ വീട്ടിലെത്തിയിരുന്നു. ഇരുവരും വാതിലടച്ച് സംസാരിക്കുന്നതിനിടെ യുവതിയുടെ നിലവിളി കേട്ട് വീട്ടുകാർ ഓടിയെത്തുകയായിരുന്നു. തുടർന്ന് കുത്തേറ്റ നിലയിൽ സുരമ്യയെ കണ്ടെത്തി.

സംഭവത്തിന് പിന്നാലെ ഷിബിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ലെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു. യുവതിയുടെ മൃതദേഹം പറവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

You may also like