Home Entertainment‘പൊട്ടിയ ഫോൺ കണ്ട വാമിഖ ഐഫോൺ 17 പ്രോ മാക്‌സ് സമ്മാനിച്ചു’; നടിയെക്കുറിച്ച് ഡിസി താരം

‘പൊട്ടിയ ഫോൺ കണ്ട വാമിഖ ഐഫോൺ 17 പ്രോ മാക്‌സ് സമ്മാനിച്ചു’; നടിയെക്കുറിച്ച് ഡിസി താരം

by news_desk1
0 comments

നായകനായുള്ള അരങ്ങേറ്റത്തിൽ ശ്രദ്ധ നേടുകയാണ് ലോകേഷ് കനകരാജ്. അരുണ്‍ മതേശ്വരൻ സംവിധാനം ചെയ്ത ഡിസിയിലൂടെയാണ് ലോകേഷ് അഭിനയരംഗത്തേക്ക് എത്തിയത്. ചിത്രം ബോക്‌സ് ഓഫീസിൽ മികച്ച വിജയം നേടിയതോടെ കേരളത്തിലും നിറഞ്ഞ സദസുകളിൽ പ്രദർശനം തുടരുകയാണ്. വാമിഖ ഗബ്ബിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ചന്ദ്ര എന്ന കഥാപാത്രമായി വാമിഖയുടെ പ്രകടനവും ശ്രദ്ധേയമായി.

ഇതിനിടെ ചിത്രത്തിലെ വാമിഖയുടെ സഹതാരമായ ജവഹർ ശക്തി നടിയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്. തന്റെ കൈയിലുണ്ടായിരുന്ന പൊട്ടിയ ഫോൺ കണ്ടതിനു പിന്നാലെ വാമിഖ തനിക്ക് ഐഫോൺ 17 പ്രോ മാക്‌സ് സമ്മാനിച്ചെന്നാണ് ജവഹർ പറയുന്നത്.

വാമിഖ വളരെ നല്ല വ്യക്തിത്വത്തിന് ഉടമയാണെന്നും ജവഹർ പറഞ്ഞു. ഒരുമിച്ച് ഏതാനും ദിവസം അഭിനയിച്ചാൽ സാധാരണയായി പരസ്പരം ചിരിക്കുകയും സംസാരിക്കുകയും ചെയ്യുമെങ്കിലും, വാമിഖയുടെ പെരുമാറ്റം അതിൽനിന്ന് വ്യത്യസ്തമാണെന്നും അദ്ദേഹം വ്യക്തമാക്കി. നേരിട്ട് വന്ന് കെട്ടിപ്പിടിക്കുകയും ‘എങ്ങനെയുണ്ട്, സുഖമാണോ’ എന്ന് ചോദിക്കുകയും ചെയ്യുന്നത് തനിക്ക് ഏറെ സന്തോഷം നൽകുന്ന കാര്യമാണെന്നും ജവഹർ പറഞ്ഞു.

വാമിഖയുടെ സ്വഭാവത്തെക്കുറിച്ച് പറയുമ്പോൾ ബോൾഡ്, ഫയർ, കൈൻഡ്, ക്യൂട്ട് തുടങ്ങി നിരവധി വിശേഷണങ്ങൾ നൽകാനുണ്ടെന്നും ജവഹർ പറഞ്ഞു. വാമിഖ യഥാർഥ ജീവിതത്തിലും ചന്ദ്രയെപ്പോലെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

താനും വാമിഖയും ഒരുമിച്ച് അങ്കമാലി ഡയറീസിലെ പാട്ട് പാടുന്ന വീഡിയോ വൈറലായതിനെക്കുറിച്ചും ജവഹർ പറഞ്ഞു. വാമിഖയ്ക്ക് ഇംഗ്ലീഷ് അറിയാമെന്നും തനിക്ക് ഇംഗ്ലീഷ് മാത്രമാണ് അറിയുന്നതെന്നും തമാശയായി പറഞ്ഞ അദ്ദേഹം, വാമിഖ പാടുന്നത് കേട്ടപ്പോൾ ഏത് പാട്ടാണെന്ന് ചോദിച്ചെന്നും അങ്കമാലി ഡയറീസിലേതാണെന്ന് പറഞ്ഞെന്നും വ്യക്തമാക്കി.

തന്റെ കൈയിലുണ്ടായിരുന്നത് പഴയതും പൊട്ടിയതുമായ ഫോണായിരുന്നുവെന്നും ജവഹർ പറഞ്ഞു. ചിത്രീകരണം അവസാനിക്കാറായ സമയത്ത് തന്നെ അടുത്തേക്ക് വിളിച്ചാണ് വാമിഖ ഐഫോൺ സമ്മാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോൾ ഫോണിന്റെ വാൾപേപ്പറായി വാമിഖയ്‌ക്കൊപ്പമുള്ള ചിത്രമാണ് ജവഹർ ഉപയോഗിക്കുന്നത്.

You may also like