Home Education/Careerആർ.സി.സിയിൽ റേഡിയോളജിസ്റ്റ്, പ്ലാസ്റ്റിക് സർജൻ ഒഴിവുകൾ; മേജർ പ്രൊസീജറിന് 8,000 രൂപ വരെ വേതനം

ആർ.സി.സിയിൽ റേഡിയോളജിസ്റ്റ്, പ്ലാസ്റ്റിക് സർജൻ ഒഴിവുകൾ; മേജർ പ്രൊസീജറിന് 8,000 രൂപ വരെ വേതനം

by news_desk1
0 comments

തിരുവനന്തപുരം: തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ (ആർ.സി.സി.) ഹോണററി/കൺസൾട്ടന്റ് തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ഇന്റർവെൻഷണൽ റേഡിയോളജിസ്റ്റ്, പ്ലാസ്റ്റിക് സർജൻ വിഭാഗങ്ങളിലാണ് ഒഴിവുകൾ. ബന്ധപ്പെട്ട വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തിപരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 22.

ഇന്റർവെൻഷണൽ റേഡിയോളജിസ്റ്റ്

യോഗ്യത: ഇന്റർവെൻഷണൽ റേഡിയോളജിയിൽ ഡി.എം. അല്ലെങ്കിൽ ഇന്റർവെൻഷണൽ റേഡിയോളജിയിൽ ഫെലോഷിപ്പ്.

വേതനം: ഓരോ മേജർ പ്രൊസീജറിനും 8,000 രൂപയും ഓരോ മൈനർ പ്രൊസീജറിനും 4,000 രൂപയും ലഭിക്കും.

പ്ലാസ്റ്റിക് സർജൻ

യോഗ്യത: പ്ലാസ്റ്റിക് സർജറിയിൽ എം.സി.എച്ച്./ഡി.എൻ.ബി.

മൈക്രോവാസ്കുലർ സർജറികളിൽ പ്രത്യേക പരിശീലനമോ പ്രവൃത്തിപരിചയമോ ഉണ്ടായിരിക്കണം. കൂടാതെ, ഓങ്കോളജി അനുബന്ധ പുനർനിർമാണ പ്രക്രിയകളിൽ രാജ്യത്തിനകത്തോ വിദേശത്തോ ഉള്ള പ്രശസ്തമായ സെന്ററിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയമോ പരിശീലനമോ നേടിയിരിക്കണം.

വേതനം: ഓരോ മേജർ കേസിനും 8,000 രൂപ.

അപേക്ഷിക്കേണ്ട വിധം

വെള്ളക്കടലാസിൽ തയ്യാറാക്കിയ വിശദമായ ബയോഡാറ്റ സഹിതമാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ബയോഡാറ്റയിൽ ഫോൺ നമ്പറും ഇമെയിൽ വിലാസവും വ്യക്തമായി രേഖപ്പെടുത്തണം.

അപേക്ഷയ്‌ക്കൊപ്പം സമീപകാല പാസ്‌പോർട്ട് സൈസ് ഫോട്ടോ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ട്രാവൻകൂർ-കൊച്ചിൻ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവ സമർപ്പിക്കണം.

അപേക്ഷ അയക്കുന്ന കവറിന് പുറത്ത് ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കുന്നതെന്ന് വ്യക്തമായി രേഖപ്പെടുത്തണം.

അപേക്ഷ അയക്കേണ്ട വിലാസം:
ദി ഡയറക്ടർ
പോസ്റ്റ് ബോക്സ് നമ്പർ 2417
റീജിയണൽ കാൻസർ സെന്റർ
മെഡിക്കൽ കോളേജ് പി.ഒ.
തിരുവനന്തപുരം – 695 011

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക

https://www.rcctvm.gov.in/uploads/Downloadtemsuppy/consultant-1786363905113885458.pdf

You may also like