Home Keralaതിരഞ്ഞെടുപ്പ് തോൽവി: പിബിയിൽ വീണ്ടും വിമർശനം; ‘വ്യക്തികൾക്കും പങ്കുണ്ട്, ശൈലി നേരത്തേ തിരുത്തേണ്ടതായിരുന്നു’

തിരഞ്ഞെടുപ്പ് തോൽവി: പിബിയിൽ വീണ്ടും വിമർശനം; ‘വ്യക്തികൾക്കും പങ്കുണ്ട്, ശൈലി നേരത്തേ തിരുത്തേണ്ടതായിരുന്നു’

by news_desk1
0 comments

ന്യൂഡൽഹി: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ സിപിഐഎം പോളിറ്റ് ബ്യൂറോ യോഗത്തിൽ വീണ്ടും വിമർശനം ഉയർന്നു. പിണറായി വിജയന്റെയും സർക്കാരിന്റെയും പ്രവർത്തനശൈലിയിൽ നേരത്തേ തന്നെ തിരുത്തൽ വരുത്തേണ്ടതായിരുന്നുവെന്ന് പിബി അംഗങ്ങൾ അഭിപ്രായപ്പെട്ടു.

കനത്ത തോൽവിയിൽ ചില വ്യക്തികൾക്കും നിർണായക പങ്കുണ്ടെന്നും യോഗത്തിൽ വിമർശനം ഉയർന്നു. പാർട്ടിയുടെ തലപ്പത്ത് തന്നെ തിരുത്തലുകൾ വേണമെന്ന നിർദേശമാണ് കേന്ദ്ര നേതൃത്വം മുന്നോട്ടുവെച്ചത്.

ഉദ്യോഗസ്ഥ മേധാവിത്വവും തിരിച്ചടിക്ക് കാരണമായെന്ന വിലയിരുത്തലും യോഗത്തിലുണ്ടായി. പ്രതിപക്ഷമായി കൂടുതൽ സർഗാത്മകമായി പ്രവർത്തിക്കണമെന്നും പോളിറ്റ് ബ്യൂറോ നിർദേശിച്ചു.

ഇന്ത്യ സഖ്യത്തിന്റെ ഭാഗമായി സിപിഐഎം തുടരണോ എന്ന വിഷയവും യോഗത്തിൽ ചർച്ചയായി. എന്നാൽ കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സിപിഐഎമ്മും ബിജെപിയും തമ്മിൽ ധാരണയുണ്ടെന്ന് ചില നേതാക്കൾ ആരോപിച്ചതിൽ പിബി അംഗങ്ങൾ അതൃപ്തി രേഖപ്പെടുത്തി.

കേരളത്തിലെ തിരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച വിശദമായ അവലോകനവും യോഗത്തിൽ നടന്നു.

കേരളത്തിൽ ഉണ്ടായത് അസാധാരണ തിരിച്ചടിയാണെന്ന് സിപിഐഎം നേതാവ് എം.എ. ബേബിയും കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. താഴെത്തട്ടിൽ നിന്ന് നടന്ന പ്രവർത്തനങ്ങൾ വിശദമായി വിലയിരുത്തിയതായും സംഘടനാശേഷി മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളാണ് ഇനി സ്വീകരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

You may also like