7
മലപ്പുറം: പെരിന്തൽമണ്ണ സബ് ജയിലിലേക്ക് കൊണ്ടുവന്ന ലഹരി കേസ് പ്രതി പോലീസിന്റെ കൺമുന്നിൽ നിന്ന് രക്ഷപ്പെട്ടു. 19 ഗ്രാം എംഡിഎംഎ കൈവശം വെച്ച കേസിൽ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്ത തൊട്ടിൽപ്പാലം സ്വദേശി അമീറാണ് രക്ഷപ്പെട്ടത്.
മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ശേഷം പ്രതിയെ സബ് ജയിലിലേക്ക് കൊണ്ടുവരുന്നതിനിടെയായിരുന്നു സംഭവം. ജയിലിന് പുറത്തുള്ള ഒരു ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ നിർത്തിയപ്പോൾ ഒരു കൈയിലെ വിലങ്ങ് അഴിച്ചുനൽകിയതോടെ അമീർ ഓടി രക്ഷപ്പെടുകയായിരുന്നു.
പിന്നാലെ ഓടിയെങ്കിലും പ്രതിയെ പിടികൂടാൻ പോലീസിന് സാധിച്ചില്ല. രക്ഷപ്പെട്ട അമീർ നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.

