മലയാള സിനിമയിലെ ശ്രദ്ധേയ താരങ്ങളായ ധ്യാൻ ശ്രീനിവാസൻ, അൽതാഫ് സലിം, റിയാസ് ഖാൻ എന്നിവർക്കൊപ്പം സോഷ്യൽ മീഡിയ താരം നിതിൻ പരമേശ്വരും പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് ‘സീക്രട്ട് ഓഫ് കലിംഗ’. മിസ്റ്ററി ഹൊറർ കോമഡി വിഭാഗത്തിൽ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ സനീഷ് ഉണ്ണികൃഷ്ണനാണ്.
ജൂൺ 11ന് റിലീസ് ചെയ്യാനിരുന്ന ചിത്രം ഇപ്പോൾ ജൂൺ 18ലേക്ക് മാറ്റിവെച്ചിരിക്കുകയാണ്. ജിഷ്ണു എം. ആര്യനും സനീഷ് ഉണ്ണികൃഷ്ണനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
മാളവിക മേനോൻ, ഉല്ലാസ് പന്തളം, മറീന മൈക്കിൾ, അൻവർ ഷെരീഫ്, ആദിർഷ, ഗൗരി നന്ദ, ലക്ഷ്മി നന്ദൻ എന്നിവരും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഐറ ഫിലിംസിന്റെ ബാനറിൽ ബഷീർ വരന്തരപ്പിള്ളിയും സുൽത്താനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ആശ്രിത് സന്തോഷാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.
അശ്വന്ത് രവീന്ദ്രൻ എഡിറ്റിംഗും, ധനുഷ് ഹരികുമാർ, വിമൽജിത്ത് വിജയൻ എന്നിവർ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നു. ആർട്ട്: അഖിൽ റോയ്, പ്രൊഡക്ഷൻ കൺട്രോളർ: ജെ.പി മണക്കാട്, മേക്കപ്പ്: അമൽ ചന്ദ്രൻ, കോസ്റ്റ്യൂംസ്: ഖാലിദ് അബൂബക്കർ, സൗണ്ട് ഡിസൈൻ: സുബിൻ ജോസഫ്, മിക്സിംഗ്: ബിനൂപ് എസ്. ദേവൻ, അഡീഷണൽ സോംഗ്: ഗോകുൽ ശ്രീകണ്ഠൻ, എ.ഐ സൂപ്പർവൈസർ: അഖിൽ പരപ്പനങ്ങാടി, ചീഫ് അസോസിയേറ്റ് ഡയറക്ടർമാർ: അമിതാബ് പണിക്കർ, ആബേൽ കൗസ്തുഭം, ഡി.ഐ: സുജിത് സദാശിവൻ, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒപ്പ്ര, ഡിസൈൻസ്: ആദിൻ ഒല്ലൂർ, പി.ആർ.ഒ: പി. ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

