4
കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ ലഹരിവേട്ട. കോടികൾ വിലമതിക്കുന്ന ഹൈഡ്രോപോണിക് കഞ്ചാവുമായി എത്തിയ യുവതിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തു.
ബാങ്കോക്കിൽ നിന്ന് കൊച്ചിയിലെത്തിയ തൃശൂർ കോട്ടപ്പുറം സ്വദേശിനി റിച്ചി ആന്റണിയാണ് പിടിയിലായത്. ഇവരിൽ നിന്ന് ഏകദേശം 5.8 കോടി രൂപ വിലമതിക്കുന്ന ഹൈഡ്രോപോണിക് കഞ്ചാവ് കസ്റ്റംസ് പിടിച്ചെടുത്തു.
ചെക്ക്-ഇൻ ബാഗേജിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിവസ്തു കണ്ടെത്തിയത്. സംഭവത്തിൽ യുവതിയെ കസ്റ്റംസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. ലഹരിവസ്തു കടത്തിന്റെ ഉറവിടം, സ്വീകരിക്കാനിരുന്നവർ, ഇതിന് പിന്നിലുള്ള ശൃംഖല എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്വേഷണം പുരോഗമിക്കുകയാണ്.

