Home Keralaതൊഴില്‍ പീഡന പരാതിക്ക് പിന്നാലെ ‘അമ്മ’ എക്‌സിക്യൂട്ടീവ് ഇന്ന്; പരാതിക്കാരിയുടെ ആരോപണങ്ങള്‍ ചര്‍ച്ചയാകും

തൊഴില്‍ പീഡന പരാതിക്ക് പിന്നാലെ ‘അമ്മ’ എക്‌സിക്യൂട്ടീവ് ഇന്ന്; പരാതിക്കാരിയുടെ ആരോപണങ്ങള്‍ ചര്‍ച്ചയാകും

by news_desk1
0 comments

കൊച്ചി: താരസംഘടനയായ ‘അമ്മ’ക്കെതിരെ ഉയര്‍ന്ന തൊഴില്‍ പീഡന പരാതിയുടെ പശ്ചാത്തലത്തില്‍ സംഘടനയുടെ എക്‌സിക്യൂട്ടീവ് യോഗം ഇന്ന് ചേരും. കൊച്ചിയിലെ സംഘടനാ ഓഫീസില്‍ രാവിലെ 11 മണിക്ക് നടക്കുന്ന യോഗത്തില്‍ മുന്‍ ഓഫീസ് മാനേജര്‍ നല്‍കിയ പരാതിയും പ്രധാന ചര്‍ച്ചാവിഷയമാകുമെന്നാണ് സൂചന.

കഴിഞ്ഞ ദിവസമാണ് ‘അമ്മ’ നേതൃത്വത്തിനെതിരെ യുവതി പൊലീസിനും തൊഴില്‍ വകുപ്പിനും പരാതി നല്‍കിയത്. സംഘടനയുടെ ട്രഷററായ ഉണ്ണി ശിവപാല്‍ മോശമായി പെരുമാറിയെന്നും, പരാതി ജനറല്‍ സെക്രട്ടറിയായ കുക്കു പരമേശ്വരനെ അറിയിച്ചപ്പോള്‍ നടപടി സ്വീകരിക്കാതെ തന്നെ ഭീഷണിപ്പെടുത്തിയെന്നുമാണ് യുവതിയുടെ ആരോപണം. ഓഫീസില്‍ നടന്ന കാര്യങ്ങള്‍ പ്രസിഡന്റായ ശ്വേതാ മേനോനെ അറിയിച്ചതിനെ ചോദ്യം ചെയ്തുവെന്നും യുവതി പരാതിയില്‍ വ്യക്തമാക്കുന്നു.

സംഭവത്തില്‍ നോര്‍ത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തൊഴില്‍ പീഡനത്തിന് പുറമെ സാമ്പത്തിക തിരിമറിയുമായി ബന്ധപ്പെട്ട വ്യാജ ആരോപണങ്ങളും തനിക്കെതിരെ ഉന്നയിച്ചുവെന്ന് യുവതി പരാതിയില്‍ ആരോപിക്കുന്നു.

ഇതിനിടെ സംഘടനാ ഓഫീസിലെ സുരക്ഷാ ജീവനക്കാരനും നേതൃത്വത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയതോടെ വിവാദം കൂടുതല്‍ ശക്തമായിരിക്കുകയാണ്. ഇന്നത്തെ എക്‌സിക്യൂട്ടീവ് യോഗത്തില്‍ വിഷയത്തില്‍ സംഘടന എന്ത് നിലപാട് സ്വീകരിക്കുമെന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

You may also like