Home Education/Careerചാലക്കുടി മോഡൽ റസിഡൻഷ്യൽ സ്കൂളിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഒഴിവ്; അപേക്ഷ ക്ഷണിച്ചു

ചാലക്കുടി മോഡൽ റസിഡൻഷ്യൽ സ്കൂളിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഒഴിവ്; അപേക്ഷ ക്ഷണിച്ചു

by news_desk1
0 comments

തൃശൂർ: പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ചാലക്കുടി മോഡൽ റസിഡൻഷ്യൽ സ്കൂളിൽ കരാർ അടിസ്ഥാനത്തിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്ഥാപനത്തിൽ താമസിച്ച് ജോലി ചെയ്യാൻ താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്കാണ് അവസരം.

എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ യോഗ്യതയ്ക്കൊപ്പം ഓക്സിലറി നഴ്‌സ് മിഡ്‌വൈഫറി സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. ഇന്ത്യൻ നഴ്‌സിംഗ് കൗൺസിൽ അംഗീകരിച്ച സ്ഥാപനത്തിൽ നിന്നോ കേരള നഴ്‌സ് ആൻഡ് മിഡ്‌വൈഫ് കൗൺസിൽ നൽകുന്ന ആരോഗ്യ പ്രവർത്തക പരിശീലന സർട്ടിഫിക്കറ്റോ ഉണ്ടായിരിക്കണം. കേരള നഴ്‌സ് ആൻഡ് മിഡ്‌വൈഫ്‌സ് കൗൺസിലിൽ രജിസ്ട്രേഷനും നിർബന്ധമാണ്. ജനറൽ നഴ്‌സിംഗ് അല്ലെങ്കിൽ ബി.എസ്‌സി നഴ്‌സിംഗ് യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം.

താത്പര്യമുള്ളവർ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, വയസ്, ജാതി, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം മെയ് 25 വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി അപേക്ഷ സമർപ്പിക്കണം.

അപേക്ഷ അയയ്ക്കേണ്ട വിലാസം:
സീനിയർ സൂപ്രണ്ട്,
മോഡൽ റസിഡൻഷ്യൽ സ്കൂൾ,
നായരങ്ങാടി, കോടശ്ശേരി പി.ഒ,
ചാലക്കുടി, തൃശൂർ – 680721.

പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് മുൻഗണന ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0480-2960400, 0480-2706100.

You may also like