Home Internationalസ്‌ക്രീനിലെ വേഷത്തേക്കാൾ വലിയ ഉത്തരവാദിത്തം; മുഖ്യമന്ത്രി വിജയ്‌യെ അഭിനന്ദിച്ച് മലേഷ്യൻ പ്രധാനമന്ത്രി

സ്‌ക്രീനിലെ വേഷത്തേക്കാൾ വലിയ ഉത്തരവാദിത്തം; മുഖ്യമന്ത്രി വിജയ്‌യെ അഭിനന്ദിച്ച് മലേഷ്യൻ പ്രധാനമന്ത്രി

by news_desk
0 comments

ചെന്നൈ: തമിഴ്‌നാടിന്റെ പുതിയ മുഖ്യമന്ത്രിയായി അധികാരമേറ്റ ജോസഫ് വിജയ്‌യെ അഭിനന്ദിച്ച് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം. തന്റെ സുഹൃത്ത് കൂടിയായ വിജയ്‌യുടെ സ്ഥാനാരോഹണത്തിൽ ഹൃദയപൂർവ്വമായ സന്തോഷം അറിയിക്കുന്നതായി അദ്ദേഹം എക്സ് (ട്വിറ്റർ) പ്ലാറ്റ്‌ഫോമിൽ കുറിച്ചു. സിനിമയിൽ അവതരിപ്പിച്ച ഏതൊരു വേഷത്തേക്കാളും വലിയ ഉത്തരവാദിത്തമാണ് ഇപ്പോൾ തമിഴ്നാട്ടിലെ ജനങ്ങൾ വിജയ്‌യെ ഏൽപ്പിച്ചിരിക്കുന്നതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

സിനിമകളിൽ അഴിമതിക്കാരായ രാഷ്ട്രീയക്കാരെയും വില്ലന്മാരെയും തകർത്തെറിയുന്ന വിജയ്‌യെയാണ് ആരാധകർ കണ്ടിട്ടുള്ളത്. എന്നാൽ ഇപ്പോൾ യഥാർത്ഥ ജീവിതത്തിൽ അഴിമതി വിരുദ്ധ പോരാട്ടത്തിനും രാഷ്ട്രീയ മാറ്റത്തിനുമായി ജനങ്ങൾ അദ്ദേഹത്തെ തിരഞ്ഞടുത്തിരിക്കുകയാണ്. ഈ വലിയ ദൗത്യം വിജയകരമായി പൂർത്തിയാക്കാൻ അദ്ദേഹത്തിന് സാധിക്കട്ടെ എന്ന് അൻവർ ഇബ്രാഹിം ആശംസിച്ചു. മലേഷ്യയും ദക്ഷിണേന്ത്യയും തമ്മിലുള്ള ദീർഘകാല സാംസ്‌കാരിക-ചരിത്ര ബന്ധങ്ങളെക്കുറിച്ചും അദ്ദേഹം പോസ്റ്റിൽ പരാമർശിച്ചു.

തമിഴക വെട്രി കഴകം എന്ന പാർട്ടിയുമായി മുഴുവൻ സമയ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ വിജയ്ക്ക് യുവാക്കളുടെയും ആദ്യമായി വോട്ട് ചെയ്യുന്നവരുടെയും വലിയ പിന്തുണയാണ് തിരഞ്ഞെടുപ്പിൽ ലഭിച്ചത്. അഴിമതി നിർമ്മാർജ്ജനവും യുവജന മുന്നേറ്റവും ലക്ഷ്യമിട്ടുള്ള വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനം തമിഴ്‌നാട് രാഷ്ട്രീയത്തിൽ വലിയ ചലനങ്ങളാണ് സൃഷ്ടിച്ചത്. ഒരു സൂപ്പർ താരത്തിൽ നിന്ന് ജനനായകനിലേക്കുള്ള വിജയ്‌യുടെ ഈ മാറ്റത്തെ ലോകനേതാക്കൾ ഉൾപ്പെടെയുള്ളവർ ഉറ്റുനോക്കുകയാണ്. ഇതോടെ അന്താരാഷ്ട്ര തലത്തിൽ നിന്നും വിജയ്‌യെ തേടി അഭിനന്ദന പ്രവാഹമെത്തുകയാണ്.

You may also like