Home Top Storiesമാസപ്പടി കേസ്: പിണറായി വിജയന് ഹൈക്കോടതിയിൽ തിരിച്ചടി

മാസപ്പടി കേസ്: പിണറായി വിജയന് ഹൈക്കോടതിയിൽ തിരിച്ചടി

by news_desk1
0 comments

കൊച്ചി: മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണ ഉത്തരവിനെ ചോദ്യം ചെയ്ത് പിണറായി വിജയനടക്കമുള്ളവർ നൽകിയ അപ്പീൽ അനുമതി ഹർജികൾ ഹൈക്കോടതി തള്ളി. വിജിലൻസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ നിർദേശിച്ച സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ അപ്പീൽ പരിഗണിക്കാൻ അനുമതി നൽകാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

തങ്ങളുടെ ഭാഗം കേൾക്കാതെയാണ് സിംഗിൾ ബെഞ്ച് ഉത്തരവിട്ടതെന്നും ഉത്തരവ് നിയമപരമായി നിലനിൽക്കില്ലെന്നുമായിരുന്നു ഹർജിക്കാരുടെ വാദം. ഹർജിക്കാർക്ക് അനുകൂലമായ നിലപാടാണ് സംസ്ഥാന സർക്കാരും കോടതിയിൽ അറിയിച്ചിരുന്നത്.

എന്നാൽ, അപ്പീലിന് അനുമതി നൽകരുതെന്ന നിലപാടാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സ്വീകരിച്ചത്. ഈ വാദം പരിഗണിച്ചാണ് ഹൈക്കോടതി അപ്പീൽ അനുമതി ഹർജികൾ തള്ളിയത്.

You may also like