Home Nationalമെലോനിക്ക് ‘മെലഡി’ ടോഫി സമ്മാനിച്ച് മോദി; സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായി ‘മെലോഡി’

മെലോനിക്ക് ‘മെലഡി’ ടോഫി സമ്മാനിച്ച് മോദി; സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായി ‘മെലോഡി’

by news_desk1
0 comments

ന്യൂഡൽഹി: ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിക്ക് ‘മെലഡി’ ടോഫി സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇറ്റലി സന്ദർശനത്തിനിടെ മോദി മെലോനിക്ക് മിഠായി കൈമാറുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.

പാർലെയുടെ ‘മെലഡി’ ടോഫിയുടെ ഒരു പായ്ക്കറ്റാണ് മോദി മെലോനിക്ക് സമ്മാനമായി നൽകിയത്. “പ്രധാനമന്ത്രി മോദി ഞങ്ങൾക്ക് ഒരു സമ്മാനം കൊണ്ടുവന്നു… വളരെ നല്ല ടോഫി” എന്ന് മെലോനി വീഡിയോയിൽ പറയുന്നതും പിന്നാലെ ഇരുവരും ചിരിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.

വീഡിയോ പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായി. നിരവധി മീമുകളും എഡിറ്റുചെയ്ത ദൃശ്യങ്ങളും ഹാഷ്ടാഗുകളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.

മോദിയുടെയും മെലോനിയുടെയും പേരുകൾ ചേർത്ത് രൂപപ്പെട്ട “#മെലോഡി” ഹാഷ്ടാഗും വീണ്ടും ട്രെൻഡിംഗിലായി. 2023-ലെ കോപ്28 ഉച്ചകോടിക്കിടെ മോദിയോടൊപ്പമുള്ള സെൽഫി മെലോനി “Good friends at COP28 #Melodi” എന്ന കുറിപ്പോടെ പങ്കുവെച്ചതോടെയാണ് ഈ ഹാഷ്ടാഗ് ശ്രദ്ധ നേടിയത്. അതിനുശേഷം ഇരുനേതാക്കളുടെയും കൂടിക്കാഴ്ചകൾ സമൂഹമാധ്യമങ്ങളിൽ പതിവായി വൈറലാകുന്നുണ്ട്.

You may also like