ആലപ്പുഴ: പുതിയ മന്ത്രിസഭയിൽ കൂടുതൽ വനിതാ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് നിയുക്ത എംഎൽഎ ഷാനിമോൾ ഉസ്മാൻ. കുറഞ്ഞത് മൂന്ന് വനിതാ മന്ത്രിമാരെങ്കിലും മന്ത്രിസഭയിൽ ഉൾപ്പെടണമെന്നാണ് തന്റെ ആഗ്രഹമെന്ന് ഷാനിമോൾ പറഞ്ഞു. മന്ത്രിസഭയിലേക്ക് തന്റെ പേരും പരിഗണനയിലുണ്ടെന്നും അവർ വ്യക്തമാക്കി.
അതേസമയം, മന്ത്രിസഭാ രൂപീകരണത്തിൽ വിവിധ സമവാക്യങ്ങളും രാഷ്ട്രീയ സാഹചര്യങ്ങളും പരിഗണിക്കേണ്ടതുണ്ടെന്നും അതിനാൽ മന്ത്രി സ്ഥാനത്തെ കുറിച്ച് ഇപ്പോൾ ഉറപ്പിച്ച് പറയാനാകില്ലെന്നും ഷാനിമോൾ കൂട്ടിച്ചേർത്തു.
രമേശ് ചെന്നിത്തല ഏറ്റവും മുതിർന്ന നേതാക്കളിൽ ഒരാളാണെന്നും അദ്ദേഹം മന്ത്രിസഭയിൽ ഉണ്ടാകണമെന്നാണ് തന്റെ ആഗ്രഹമെന്നും ഷാനിമോൾ ഉസ്മാൻ പറഞ്ഞു. വിഷയത്തിൽ അഖിലേന്ത്യാ നേതൃത്വം ഇടപെട്ട് പ്രശ്നപരിഹാരം കാണണമെന്നും അവർ ആവശ്യപ്പെട്ടു.

