ന്യൂയോർക്ക്: ലോകകപ്പ് വേദികളിൽ നെതർലൻഡ്സിനെ വേട്ടയാടുന്ന പെനാൽറ്റി ഷൂട്ടൗട്ട് ദുരന്തം ഇത്തവണയും ആവർത്തിച്ചു. ലോകകപ്പിന്റെ റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ മുൻ റണ്ണേഴ്സ് അപ്പുകളായ നെതർലൻഡ്സിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തി മൊറോക്കോ പ്രീക്വാർട്ടറിലേക്ക് മുന്നേറി.
നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ആവേശം നിറഞ്ഞ ഷൂട്ടൗട്ടിൽ 3-2നായിരുന്നു മൊറോക്കോയുടെ വിജയം.
ഷൂട്ടൗട്ടിൽ നെതർലൻഡ്സ് മൂന്ന് കിക്കുകൾ പാഴാക്കിയപ്പോൾ മൊറോക്കോയ്ക്ക് രണ്ട് കിക്കുകൾ മാത്രമാണ് നഷ്ടമായത്. നിർണായകമായ അഞ്ചാം കിക്ക് ഗോളാക്കി ഇസ്മയിൽ സൈബാരിയാണ് മൊറോക്കോയ്ക്ക് ചരിത്രജയം സമ്മാനിച്ചത്.

