Home Keralaനെഹ്‌റു ട്രോഫി വള്ളംകളി; ആലപ്പുഴ ജില്ലയിൽ നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ചു

നെഹ്‌റു ട്രോഫി വള്ളംകളി; ആലപ്പുഴ ജില്ലയിൽ നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ചു

by news_desk
0 comments

ആലപ്പുഴ: വേമ്പനാട്ടു കായലിന്റെ ഓളപ്പരപ്പിൽ ആവേശം വിതറാൻ നെഹ്‌റു ട്രോഫി വള്ളംകളി നടക്കാനിരിക്കെ, ആലപ്പുഴ ജില്ലയിൽ നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ജലോത്സവ ദിനമായ ഓഗസ്റ്റ് 22-ന് ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കുമെന്ന് ജില്ലാ കളക്ടർ ഷാജി വി. നായർ ഉത്തരവിറക്കി.

അതേസമയം, മുൻനിശ്ചയിച്ച പൊതുപരീക്ഷകൾക്ക് അവധി ബാധകമല്ലെന്നും പരീക്ഷകൾ നേരത്തെ നിശ്ചയിച്ച സമയക്രമം അനുസരിച്ച് തന്നെ നടക്കുമെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്.

ആലപ്പുഴയുടെ ഏറ്റവും വലിയ ജനകീയ ആഘോഷങ്ങളിലൊന്നായ വള്ളംകളി കാണാൻ പുന്നമടക്കായലിലേക്ക് വൻ ജനക്കൂട്ടം എത്തുന്നതിനാലും ഗതാഗത തിരക്ക് ക്രമീകരിക്കുന്നതിൻ്റെയും ഭാഗമായാണ് ജില്ലാ ഭരണകൂടത്തിൻ്റെ ഈ തീരുമാനം. വള്ളപ്പാട്ടിൻ്റെയും തുഴച്ചിലിൻ്റെയും താളത്തിനൊത്ത് ചുണ്ടൻ വള്ളങ്ങൾ കായലിൽ മാറ്റുരയ്ക്കുമ്പോൾ, ജലാവേശത്തെ വരവേൽക്കാൻ ഒരുങ്ങിയിരിക്കുകയാണ് ആലപ്പുഴ.

You may also like