Home Keralaടിനി ടോമിനെതിരെ ഗുരുതര ആരോപണങ്ങളുമായി നീനാ കുറുപ്പ്; യ്‌ക്കെതിരെ അപവാദ പ്രചാരണം നടന്നതായി ആരോപണം

ടിനി ടോമിനെതിരെ ഗുരുതര ആരോപണങ്ങളുമായി നീനാ കുറുപ്പ്; യ്‌ക്കെതിരെ അപവാദ പ്രചാരണം നടന്നതായി ആരോപണം

by news_desk1
0 comments

കൊച്ചി: താരസംഘടനയായ ‘അമ്മ’യെ ചുറ്റിപ്പറ്റിയ വിവാദങ്ങൾക്കിടെ നടൻ ടിനി ടോമിനെതിരെ ഗുരുതര ആരോപണങ്ങളുമായി നീനാ കുറുപ്പ്; അൻസിബയ്‌ക്കെതിരെ അപവാദ പ്രചാരണം നടന്നതായി ആരോപണംനെതിരെ ഗുരുതര ആരോപണങ്ങളുമായി നടി നീനാ കുറുപ്പ് രംഗത്ത്. നടി അൻസിബയ്‌ക്കെതിരെ അപവാദം പ്രചരിപ്പിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾക്ക് താൻ സാക്ഷിയായിരുന്നുവെന്നാണ് നീനാ കുറുപ്പിന്റെ ആരോപണം.

സ്ത്രീകളോട് മോശമായ രീതിയിൽ പെരുമാറുകയും എതിർപ്പുകൾ ഉയർന്നാൽ സമ്മർദം സൃഷ്ടിക്കുന്ന സമീപനം സ്വീകരിക്കാറുണ്ടെന്നും നീനാ കുറുപ്പ് ആരോപിച്ചു. കുടുംബാംഗങ്ങളെക്കുറിച്ചുപോലും അപമാനകരമായ പരാമർശങ്ങൾ നടത്തിയിട്ടുണ്ടെന്നും അൻസിബയോടും കുക്കു പരമേശ്വരനോടും മോശമായി പെരുമാറിയ സംഭവങ്ങൾ കണ്ടിട്ടുണ്ടെന്നും അവർ പറഞ്ഞു.

അൻസിബയെക്കുറിച്ച് അടിസ്ഥാനരഹിതമായ പരാമർശങ്ങൾ നടത്തിയെന്നും അത് ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നുവെന്നും നീനാ കുറുപ്പ് അവകാശപ്പെട്ടു. കുടുംബ സംഗമവുമായി ബന്ധപ്പെട്ട സംഭവങ്ങളിലും അസ്വാഭാവിക പെരുമാറ്റം ഉണ്ടായിരുന്നുവെന്നും അവർ ആരോപിച്ചു.

ഇതിനിടെ, ടിനി ടോമിനെതിരെ അൻസിബ ഹസനും മുമ്പ് ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. തന്നെക്കുറിച്ച് അവിഹിതബന്ധങ്ങളുടെ കഥകൾ പ്രചരിപ്പിച്ചെന്നും മതപരിവർത്തനവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉന്നയിച്ചെന്നും അൻസിബ പ്രതികരിച്ചിരുന്നു.

അതേസമയം, ഉയർന്നിരിക്കുന്ന ആരോപണങ്ങളിൽ ബന്ധപ്പെട്ടവരുടെ ഔദ്യോഗിക പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല.

You may also like