Home Education/Careerഎയർപോർട്ട് സുരക്ഷാ ജോലിക്ക് അവസരം; പ്ലസ് ടു യോഗ്യത മതി, പ്രവൃത്തിപരിചയം ആവശ്യമില്ല

എയർപോർട്ട് സുരക്ഷാ ജോലിക്ക് അവസരം; പ്ലസ് ടു യോഗ്യത മതി, പ്രവൃത്തിപരിചയം ആവശ്യമില്ല

by news_desk1
0 comments

ന്യൂഡൽഹി: എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ സഹസ്ഥാപനമായ കാർഗോ ലോജിസ്റ്റിക് ആൻഡ് അലൈഡ് സർവീസസ് കമ്പനി ലിമിറ്റഡ് അസിസ്റ്റന്റ് (സെക്യൂരിറ്റി) തസ്തികയിലേക്ക് നിയമനം നടത്തുന്നു. മൂന്ന് വർഷത്തെ കരാർ അടിസ്ഥാനത്തിലുള്ള നിയമനത്തിനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

പ്ലസ് ടു യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. ജൂൺ 11 മുതൽ ജൂലൈ 2 വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള കാലാവധി.

വിവിധ വിമാനത്താവളങ്ങളിലായി ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തിരുപ്പതിയിൽ 9 ഒഴിവുകളും തിരുച്ചിറാപ്പള്ളിയിൽ 23 ഒഴിവുകളും മധുരയിൽ 9 ഒഴിവുകളും ഭുവനേശ്വറിൽ 9 ഒഴിവുകളും ഉദയ്പൂരിൽ 12 ഒഴിവുകളും ഉണ്ട്.

അംഗീകൃത ബോർഡിലോ വിദ്യാഭ്യാസ സ്ഥാപനത്തിലോ നിന്ന് പന്ത്രണ്ടാം ക്ലാസ് വിജയിച്ചിരിക്കണം. ജനറൽ വിഭാഗത്തിൽപ്പെട്ടവർക്ക് കുറഞ്ഞത് 60 ശതമാനം മാർക്കും പട്ടികജാതി–പട്ടികവർഗ വിഭാഗക്കാർക്ക് കുറഞ്ഞത് 55 ശതമാനം മാർക്കും ഉണ്ടായിരിക്കണം.

ഇംഗ്ലീഷ് അല്ലെങ്കിൽ ഹിന്ദി ഭാഷ വായിക്കാനും സംസാരിക്കാനും കഴിയണം. അതല്ലെങ്കിൽ ബന്ധപ്പെട്ട പ്രദേശത്തെ പ്രാദേശിക ഭാഷയിൽ പരിചയം ആവശ്യമാണ്.

അപേക്ഷകരുടെ പ്രായപരിധി 27 വയസാണ്. പന്ത്രണ്ടാം ക്ലാസിലെ മാർക്കിന്റെ അടിസ്ഥാനത്തിലാകും പ്രാഥമിക പട്ടിക തയ്യാറാക്കുക. തുടർന്ന് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികളെ അഭിമുഖത്തിനായി ക്ഷണിക്കും.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക

https://www.aaiclas.aero/uploads/career/AAICLAS8231778658325.pdf

You may also like