Home Localപട്ടിക്കാട് ദേശീയപാതയിൽ വാഹനാപകടം; രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്

പട്ടിക്കാട് ദേശീയപാതയിൽ വാഹനാപകടം; രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്

by news_desk1
0 comments

തൃശൂർ: പട്ടിക്കാട് ദേശീയപാതയിലെ ചുവന്നമണ്ണിൽ ഉണ്ടായ വാഹനാപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. കാൽനടയായി റോഡ് മുറിച്ചുകടക്കുകയായിരുന്ന രണ്ട് സ്ത്രീകൾക്കും സ്‌കൂട്ടർ യാത്രികരായ രണ്ട് യുവാക്കൾക്കുമാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ സ്ത്രീകളെ തൃശൂർ അശ്വനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ തൃശൂർ ഭാഗത്തേക്കുള്ള ദേശീയപാതയിലാണ് അപകടം ഉണ്ടായത്. റോഡ് മുറിച്ചുകടക്കുകയായിരുന്ന സ്ത്രീകളെ പാലക്കാട് ഭാഗത്ത് നിന്ന് എത്തിയ കാർ ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് മുന്നിലുണ്ടായിരുന്ന കാർ പെട്ടെന്ന് നിർത്തിയപ്പോൾ പിന്നാലെ എത്തിയ സ്‌കൂട്ടർ കാറിന്റെ പിന്നിൽ ഇടിച്ചാണ് രണ്ടാമത്തെ അപകടമുണ്ടായത്.

സംഭവത്തിൽ പരിക്കേറ്റവർക്ക് ചികിത്സ നൽകിവരികയാണ്.

You may also like