Home Keralaപൊന്മുടിക്കോട്ട മലമുകളിൽ വഴിതെറ്റി കുടുങ്ങിയ യുവാക്കളെ രക്ഷിച്ചു; രണ്ടര മണിക്കൂർ നീണ്ട ദൗത്യം വിജയകരം

പൊന്മുടിക്കോട്ട മലമുകളിൽ വഴിതെറ്റി കുടുങ്ങിയ യുവാക്കളെ രക്ഷിച്ചു; രണ്ടര മണിക്കൂർ നീണ്ട ദൗത്യം വിജയകരം

by news_desk1
0 comments

വയനാട്: അമ്പലവയൽ പൊന്മുടിക്കോട്ട മലമുകളിൽ വഴിതെറ്റി കുടുങ്ങിയ രണ്ട് യുവാക്കളെ മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ സുരക്ഷിതമായി രക്ഷപ്പെടുത്തി. കല്ലൂർ സ്വദേശികളായ മുബഷിറും മുഹമ്മദ് മുൻദീറും ആണ് മലമുകളിൽ കുടുങ്ങിയത്.

ഇന്നലെ രാത്രിയിലായിരുന്നു സംഭവം. മലമുകളിലേക്ക് എത്തിയ ഇരുവർക്കും ഇരുട്ട് വീണതോടെ വഴി തിരിച്ചറിയാനാകാതെ കുടുങ്ങുകയായിരുന്നു. തുടർന്ന് ഇവർ ഫയർഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു.

വിവരം ലഭിച്ചതിനെ തുടർന്ന് ബത്തേരി ഫയർഫോഴ്‌സും അമ്പലവയൽ പൊലീസും നാട്ടുകാരും ചേർന്ന് സംയുക്തമായി തെരച്ചിൽ ആരംഭിച്ചു. ഏകദേശം രണ്ടര മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് യുവാക്കളെ കണ്ടെത്തി സുരക്ഷിതമായി താഴെയിറക്കിയത്.

You may also like