Home Top Storiesപുനർജനി കേസ്: വി.ഡി. സതീശന് ക്ലീൻ ചിറ്റ്; കേസ് അവസാനിപ്പിച്ച് സർക്കാർ

പുനർജനി കേസ്: വി.ഡി. സതീശന് ക്ലീൻ ചിറ്റ്; കേസ് അവസാനിപ്പിച്ച് സർക്കാർ

by news_desk1
0 comments

തിരുവനന്തപുരം: പുനർജനി കേസിൽ മുഖ്യമന്ത്രി വി.ഡി. സതീശനെതിരായ നടപടികൾ അവസാനിപ്പിച്ച് സർക്കാർ. കേസിൽ വി.ഡി. സതീശന് ക്ലീൻ ചിറ്റ് നൽകിയതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.

വി.ഡി. സതീശനെതിരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും, വിജിലൻസ് അന്വേഷണം രാഷ്ട്രീയപ്രേരിതമായാണ് ആരംഭിച്ചതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. വിജിലൻസ് നടത്തിയ പരിശോധനയിൽ ആരോപണങ്ങൾ ശരിവയ്ക്കുന്ന തെളിവുകളൊന്നും കണ്ടെത്താനായില്ലെന്നും അദ്ദേഹം പറഞ്ഞു.

ഈ സാഹചര്യത്തിൽ വി.ഡി. സതീശനെ കേസിൽ നിന്ന് ഒഴിവാക്കണമെന്ന് വിജിലൻസ് ഡയറക്ടർ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നും, അതിന്റെ അടിസ്ഥാനത്തിലാണ് കേസുമായി ബന്ധപ്പെട്ട നടപടികൾ അവസാനിപ്പിച്ചതെന്നും ആഭ്യന്തരമന്ത്രി അറിയിച്ചു.

You may also like