Home Keralaറോഡിലെ മണ്ണിടല്‍ തര്‍ക്കം; യുവതിയുടെ കഴുത്തില്‍ ഇരുമ്പ് ചൂലുകൊണ്ട് കുത്തിയെന്ന് പരാതി

റോഡിലെ മണ്ണിടല്‍ തര്‍ക്കം; യുവതിയുടെ കഴുത്തില്‍ ഇരുമ്പ് ചൂലുകൊണ്ട് കുത്തിയെന്ന് പരാതി

by news_desk1
0 comments

കൊച്ചി: റോഡിലെ വെള്ളത്തിന്റെ ഒഴുക്ക് തടയുന്ന രീതിയില്‍ മണ്ണിട്ടതിനെച്ചൊല്ലിയ തര്‍ക്കം ആക്രമണത്തില്‍ കലാശിച്ചു. എറണാകുളം അയ്യമ്പള്ളിയില്‍ കലാകാരിയായ ശ്രീജ കളപ്പുരയ്ക്കാണ് അയല്‍വാസിയുടെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റത്.

വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെടുത്തുന്ന രീതിയില്‍ മണ്ണിട്ടത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനിടെയാണ് ആക്രമണമെന്നാണ് പരാതി. അയല്‍വാസിയായ സണ്ണി ഇരുമ്പ് ചൂലുകൊണ്ട് ശ്രീജയുടെ കഴുത്തില്‍ കുത്തുകയായിരുന്നുവെന്നാണ് ആരോപണം.

സംഭവത്തെ തുടര്‍ന്ന് മുനമ്പം പൊലീസ് സണ്ണിയെ കസ്റ്റഡിയിലെടുത്തു. ഇയാള്‍ നേരത്തെയും നിരന്തരം ശല്യം ചെയ്തിരുന്നുവെന്നും, ആ കാര്യം പരസ്യമായി പറഞ്ഞതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമായതെന്നും ശ്രീജ ആരോപിച്ചു.

സംഭവം ഇന്നലെ വൈകിട്ടാണ് നടന്നത്. കേസില്‍ പൊലീസ് നിസാര വകുപ്പുകള്‍ മാത്രം ചുമത്തി ഒത്തുതീര്‍പ്പിന് ശ്രമിക്കുകയാണെന്നും ശ്രീജ ആരോപിച്ചു. പരിക്കേറ്റ യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി വരികയാണ്.

You may also like