തിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായുള്ള തന്റെ നിയമനവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങളും രാഷ്ട്രീയ ആരോപണങ്ങളും പൂർണ്ണമായി തള്ളി എൻ. ശേഷാദ്രിനാഥൻ. തനിക്ക് ഒരു കാലത്തും ഒരു രാഷ്ട്രീയ പാർട്ടിയുമായും യാതൊരുവിധ ബന്ധവുമുണ്ടായിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കോളേജ് പഠനകാലത്ത് ഒരു ക്ലാസ് റെപ്രസന്റേറ്റീവ് …
#KeralaNews
-
-
Kerala
മലപ്പുറത്ത് വൈദ്യുതിത്തൂൺ ഒടിഞ്ഞുവീണ് കെഎസ്ഇബി ലൈൻമാന് ദാരുണാന്ത്യം
by news_desk1by news_desk1മലപ്പുറം: മലപ്പുറത്ത് വൈദ്യുതിത്തൂൺ ഒടിഞ്ഞുവീണ് കെഎസ്ഇബി ജീവനക്കാരന് ദാരുണാന്ത്യം. കാരാട് സെക്ഷൻ ഓഫീസിലെ ലൈൻമാൻ സുരേഷ് ബാബുവാണ് മരിച്ചത്. വിരിപ്പാടം ഇടശ്ശരികോളിലാണ് അപകടം നടന്നത്. ലൈൻ അഴിച്ചുമാറ്റുന്നതിനിടെ ഒരുവശത്തേക്ക് ചെരിഞ്ഞ വൈദ്യുതിത്തൂൺ സമീപത്തെ മതിലിലേക്ക് ഒടിഞ്ഞുവീഴുകയായിരുന്നു. അപകടത്തിൽപ്പെട്ട സുരേഷ് ബാബുവിനെ ഉടൻ …
-
Top Stories
ആസൂത്രണ ബോർഡ് വിവാദ നിയമനം: പരീക്ഷ രേഖകൾ പുറത്തുവിടാൻ വിവരാവകാശ കമ്മീഷൻ ഉത്തരവ്; പി.എസ്.സിക്ക് തിരിച്ചടി
by news_desk1by news_desk1തിരുവനന്തപുരം: പി.എസ്.സിക്ക് തിരിച്ചടിയായി ആസൂത്രണ ബോർഡിലെ വിവാദ നിയമനവുമായി ബന്ധപ്പെട്ട പരീക്ഷ രേഖകൾ പുറത്തുവിടാൻ വിവരാവകാശ കമ്മീഷൻ ഉത്തരവിട്ടു. അപേക്ഷ നൽകിയ ഉദ്യോഗാർഥികൾക്ക് ഏഴ് ദിവസത്തിനകം എല്ലാ രേഖകളും കൈമാറണമെന്നാണ് നിർദേശം. ഉത്തരക്കടലാസിന്റെ പകർപ്പും അഭിമുഖത്തിന് നൽകിയ മാർക്കിന്റെ വിശദാംശങ്ങളും ഉദ്യോഗാർഥികൾക്ക് …
-
Top Stories
റാങ്ക് പട്ടിക വിവാദം: അംഗങ്ങളുടെ പ്രതിഷേധത്തിൽ പി.എസ്.സി ചെയർമാൻ ഒറ്റപ്പെട്ടു; ഒടുവിൽ വിജിലൻസ് എസ്പിക്ക് അന്വേഷണ ചുമതല
by news_desk1by news_desk1തിരുവനന്തപുരം: റാങ്ക് പട്ടിക വിവാദവുമായി ബന്ധപ്പെട്ട് ചേർന്ന പി.എസ്.സി യോഗത്തിൽ അംഗങ്ങളുടെ കടുത്ത വിമർശനത്തെ തുടർന്ന് ചെയർമാൻ ഒറ്റപ്പെട്ടു. നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ അട്ടിമറി ശ്രമം നടന്നുവെന്ന ആരോപണമാണ് യോഗത്തിൽ ശക്തമായി ഉയർന്നത്. പി.എസ്.സിയുടെ വിശ്വാസ്യത തകർക്കുന്ന രീതിയിൽ അന്വേഷണത്തിൽ …
-
Kerala
പ്രിയദർശിനി സൗജന്യയാത്ര പദ്ധതിയിൽ സ്വകാര്യ ബസുടമകൾ പ്രതിഷേധത്തിൽ; മറ്റന്നാൾ സംസ്ഥാനവ്യാപക സ്വകാര്യ ബസ് പണിമുടക്ക്
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്ത് മറ്റന്നാൾ സ്വകാര്യ ബസ് പണിമുടക്ക്. കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് പ്രിയദർശിനി സൗജന്യ യാത്ര പദ്ധതി നടപ്പാക്കിയതോടെ സ്വകാര്യ ബസുകളുടെ വരുമാനം ഗണ്യമായി കുറഞ്ഞെന്നാരോപിച്ചാണ് ബസുടമകൾ സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര അനുവദിച്ചതോടെ ഡീസൽ ചെലവ് പോലും …
-
Kerala
അഭിമന്യു വധക്കേസ്: 16 പ്രതികൾക്ക് കുറ്റപത്രം വായിച്ചുകേൾപ്പിച്ചു; കുറ്റം നിഷേധിച്ച് പ്രതികൾ
by news_desk1by news_desk1കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ പ്രവർത്തകൻ അഭിമന്യു കൊല്ലപ്പെട്ട കേസിൽ വിചാരണയ്ക്ക് മുന്നോടിയായി 16 പ്രതികൾക്ക് കുറ്റപത്രം വായിച്ചുകേൾപ്പിച്ചു. എറണാകുളം സെഷൻസ് കോടതിയിൽ ഹാജരായ എസ്ഡിപിഐ പ്രവർത്തകരായ പ്രതികൾ തങ്ങൾക്കെതിരായ കുറ്റങ്ങൾ നിഷേധിച്ചു. കേസിൽ ആകെ 26 പ്രതികൾക്കെതിരെയാണ് പ്രോസിക്യൂഷൻ …
-
Kerala
അമല ആശുപത്രിയിൽ നഴ്സുമാർക്ക് ശമ്പള വർധന; ₹4,000 മുതൽ ₹6,000 വരെ കൂട്ടി, സമരം അവസാനിപ്പിച്ചു
by news_desk1by news_desk1തൃശൂർ: തൃശൂർ അമല ആശുപത്രിയിലെ നഴ്സുമാർക്ക് ശമ്പള വർധനവ് അംഗീകരിച്ച് മാനേജ്മെന്റ്. 4,000 രൂപ മുതൽ 6,000 രൂപ വരെയാണ് ശമ്പള വർധനവ്. സമരത്തിൽ പങ്കെടുത്തവർക്കെതിരെ പ്രതികാര നടപടി ഉണ്ടാകില്ലെന്ന് മാനേജ്മെന്റ് ഉറപ്പ് നൽകിയതായി സംഘടനാ ഭാരവാഹികൾ അറിയിച്ചു. തീരുമാനത്തിന് പിന്നാലെ …
-
Kerala
കൂട്ടപ്പിരിച്ചുവിടലിൽ കോറോ ഹെൽത്തിന്റെ കടുംപിടിത്തം; ജീവനക്കാരോട് ഓഫീസിൽ പ്രവേശിക്കരുതെന്ന് നിർദേശം
by news_desk1by news_desk1കൊച്ചി: കൂട്ടപ്പിരിച്ചുവിടൽ നടപടികളിൽ കടുംപിടിത്തം തുടർന്ന് കോറോ ഹെൽത്ത്. ജോലിക്കെത്തിയ ജീവനക്കാരോട് ഓഫീസിൽ പ്രവേശിക്കരുതെന്നാണ് കമ്പനി നിർദേശം നൽകിയിരിക്കുന്നത്. പത്താം തീയതി വരെ പിരിച്ചുവിടൽ നടപടി മരവിപ്പിക്കുമെന്ന് നേരത്തെ നടന്ന ചർച്ചയിൽ ധാരണയായിരുന്നെങ്കിലും, പിന്നീട് കമ്പനി അതിൽ നിന്ന് പിന്മാറി. ജീവനക്കാർക്ക് …
-
Kerala
നെന്മാറ ഇരട്ടക്കൊല കേസ്; ചെന്താമരയുടെ ശിക്ഷാവിധി മാറ്റിവെച്ചു, ജഡ്ജിയുടെ ആരോഗ്യപ്രശ്നം കാരണം
by news_desk1by news_desk1പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാവിധി മാറ്റിവെച്ചു. ജഡ്ജിയുടെ ആരോഗ്യപ്രശ്നങ്ങൾ മൂലമാണ് വിധി പറയുന്നത് മാറ്റിയത്. പോത്തുണ്ടി സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയ കേസിൽ കൊടുംകുറ്റവാളിയായ ചെന്താമരയാണ് ഏക പ്രതി. കേസിൽ വധശിക്ഷ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് …
-
Kerala
നെയ്യാറ്റിൻകര കൊലപാതകം; അച്ഛനും മക്കളും ഉൾപ്പെടെ നാല് പേർ പൊലീസ് കസ്റ്റഡിയിൽ
by news_desk1by news_desk1തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവാവ് കൊല്ലപ്പെട്ട കേസിൽ അച്ഛനും മക്കളും ഉൾപ്പെടെ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആലുനിന്നകുഴി സ്വദേശി ബിജു, മക്കളായ അമ്പാടി, മിഥുൻ, അമ്പാടിയുടെ സുഹൃത്ത് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. സംഭവത്തിൽ ആക്രമണം നടത്തിയത് ആരാണെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. കസ്റ്റഡിയിലുള്ള പ്രതികളുടെ …
