Home Keralaതൃശ്ശൂരിന് പുതിയ സബ് കളക്ടർ; എഹ്തെദ മുഫസ്സിർ ചുമതലയേറ്റു

തൃശ്ശൂരിന് പുതിയ സബ് കളക്ടർ; എഹ്തെദ മുഫസ്സിർ ചുമതലയേറ്റു

by news_desk1
0 comments

തൃശ്ശൂർ: തൃശ്ശൂരിന്റെ പുതിയ സബ് കളക്ടറും ആർ.ഡി.ഒ.യുമായി 2024 ബാച്ച് കേരള കേഡർ ഐ.എ.എസ്. ഉദ്യോഗസ്ഥ എഹ്തെദ മുഫസ്സിർ ചുമതലയേറ്റു.

തെലങ്കാന സ്വദേശിയായ എഹ്തെദ മുഫസ്സിർ ഇക്കണോമിക്സിൽ ബിരുദാനന്തര ബിരുദധാരിയാണ്. കണ്ണൂർ അസിസ്റ്റന്റ് കളക്ടറായി പരിശീലനം പൂർത്തിയാക്കിയ ശേഷമാണ് തൃശ്ശൂരിലെ പുതിയ നിയമനം.

സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂരിൽ സേവനമനുഷ്ഠിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് പുതിയ സബ് കളക്ടർ പറഞ്ഞു.

ജില്ലാ കളക്ടർ ശിഖ സുരേന്ദ്രനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് എഹ്തെദ മുഫസ്സിർ ഔദ്യോഗിക പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്.

You may also like