Home Keralaവയനാട് ടൗൺഷിപ്പ് നിർമാണ സ്ഥലത്തെ മണ്ണ് നീക്കി; സർക്കാർ നിർദേശപ്രകാരമെന്ന് ഊരാളുങ്കൽ

വയനാട് ടൗൺഷിപ്പ് നിർമാണ സ്ഥലത്തെ മണ്ണ് നീക്കി; സർക്കാർ നിർദേശപ്രകാരമെന്ന് ഊരാളുങ്കൽ

by news_desk1
0 comments

കൽപ്പറ്റ: വയനാട് ദുരന്ത പുനരധിവാസ ടൗൺഷിപ്പ് നിർമാണ സ്ഥലത്ത് കൂട്ടിയിട്ടിരുന്ന മണ്ണ് കരാർ കമ്പനിയായ ഊരാളുങ്കൽ നീക്കം ചെയ്തു. സർക്കാർ നിർദേശം ലഭിച്ചതിനെ തുടർന്നാണ് മണ്ണ് നീക്കിയതെന്നും നിർദേശം ലഭിച്ച ഉടൻ തന്നെ നടപടികൾ ആരംഭിച്ചിരുന്നുവെന്നും കമ്പനി അധികൃതർ അറിയിച്ചു.

വയനാട് കള്ളാടിയിലെ തുരങ്ക നിർമാണ സ്ഥലത്ത് ഉണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിന് പിന്നാലെയാണ് ടൗൺഷിപ്പ് നിർമാണ സ്ഥലത്ത് കൂട്ടിയിട്ടിരുന്ന മണ്ണ് നീക്കാൻ സർക്കാർ നിർദേശം നൽകിയത്.

മണ്ണ് നീക്കിയില്ലെങ്കിൽ കള്ളാടി തുരങ്കപാത നിർമാണ സ്ഥലത്ത് ഉണ്ടായതുപോലുള്ള വലിയ അപകടസാധ്യത നിലനിൽക്കുമെന്നും, നിർദേശം പാലിക്കാത്ത പക്ഷം നടപടിയുണ്ടാകുമെന്നും മന്ത്രി ടി. സിദ്ദിഖ് നേരത്തെ വ്യക്തമാക്കിയിരുന്നു.

മഴ ശക്തമാകുന്ന സാഹചര്യത്തിൽ ശാസ്ത്രീയമായ സുരക്ഷാ മുൻകരുതലുകളില്ലാതെ മണ്ണ് കൂട്ടിയിട്ടിരുന്നത് വലിയ ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. ഇതിനെ തുടർന്നാണ് സർക്കാർ ഇടപെട്ട് മണ്ണ് നീക്കാൻ നിർദേശം നൽകിയത്.

You may also like