Home Internationalഅമേരിക്ക-ഇറാൻ സമാധാന ധാരണ പ്രാബല്യത്തിൽ; ഫ്രാൻസിൽ ഒപ്പുവെച്ചതായി ട്രംപ്, അനുസരിച്ചില്ലെങ്കിൽ വീണ്ടും ആക്രമണമെന്ന് മുന്നറിയിപ്പ്

അമേരിക്ക-ഇറാൻ സമാധാന ധാരണ പ്രാബല്യത്തിൽ; ഫ്രാൻസിൽ ഒപ്പുവെച്ചതായി ട്രംപ്, അനുസരിച്ചില്ലെങ്കിൽ വീണ്ടും ആക്രമണമെന്ന് മുന്നറിയിപ്പ്

by news_desk1
0 comments

വാഷിങ്ടൺ: അമേരിക്ക-ഇറാൻ സമാധാന ധാരണ യാഥാർത്ഥ്യമായെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫ്രാൻസിൽ വെച്ചാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചതെന്നാണ് ട്രംപിന്റെ പ്രതികരണം.

ഇത് അന്തിമ സമാധാന കരാറല്ലെന്നും താൽക്കാലിക ധാരണാപത്രം മാത്രമാണെന്നും ട്രംപ് വ്യക്തമാക്കി. ഇറാൻ കരാറിലെ വ്യവസ്ഥകൾ പാലിക്കാതിരുന്നാൽ വീണ്ടും ആക്രമണം നടത്തുമെന്നും യുദ്ധം പുനരാരംഭിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഫ്രാൻസിലെ എവിയൻ വേദിയിൽ നടന്ന ജി7 ഉച്ചകോടിക്കിടെ ഈജിപ്തുമായുള്ള ഉഭയകക്ഷി ചർച്ചയ്ക്ക് ശേഷമുള്ള വാർത്താസമ്മേളനത്തിലായിരുന്നു ട്രംപിന്റെ പ്രതികരണം.

മാസങ്ങളോളം നീണ്ട സംഘർഷം അവസാനിപ്പിക്കാനായി അമേരിക്കയും ഇറാനും ചേർന്ന് സമാധാന ധാരണയിലെത്തുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ ഈ പ്രതികരണം. ഇറാൻ കരാർ വ്യവസ്ഥകൾ കൃത്യമായി പാലിക്കണമെന്ന മുന്നറിയിപ്പും അദ്ദേഹം ആവർത്തിച്ചു.

You may also like