Home Kerala“കേരള പൊലീസ് അന്വേഷിച്ചേ മതിയാകൂ; പ്രതികാര ബുദ്ധിയോടെയല്ല, നിയമപരമായ ബാധ്യത” മാസപ്പടിക്കേസിൽ വി.ഡി. സതീശൻ

“കേരള പൊലീസ് അന്വേഷിച്ചേ മതിയാകൂ; പ്രതികാര ബുദ്ധിയോടെയല്ല, നിയമപരമായ ബാധ്യത” മാസപ്പടിക്കേസിൽ വി.ഡി. സതീശൻ

by news_desk
0 comments

തിരുവനന്തപുരം: രാഷ്ട്രീയ വടംവലികൾക്കിടയിലും മാധ്യമ വാർത്തകൾക്കിടയിലും മാസപ്പടി കേസിൽ സർക്കാരിന്റെ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി വി.ഡി. സതീശൻ. അന്വേഷണം നടത്തുകയെന്നത് സർക്കാരിന്റെ നിയമപരമായ ബാധ്യതയാണെന്നും, ആരോടും പ്രതികാരബുദ്ധിയോടെയല്ല നടപടിയെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി

കേസിൽ കൃത്യമായ നിയമോപദേശം ലഭിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി, വിഷയത്തിൽ എടുത്തുചാട്ടമൊന്നുമില്ലെന്നും വ്യക്തമാക്കി. സുപ്രീം കോടതി വിധി അനുസരിച്ച് വിഷയം കേരള പൊലീസിന് കൈമാറിയാൽ അന്വേഷണം നടത്തിയേ തീരൂ. പ്രാഥമിക പരിശോധനയ്ക്ക് ശേഷം മാത്രമേ എഫ്.ഐ.ആർ (FIR) രജിസ്റ്റർ ചെയ്യാവൂ എന്ന് സുപ്രീം കോടതിയുടെ വ്യക്തമായ നിർദേശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേബിൾ ലൈനുകളിലും മാധ്യമ വാർത്തകളിലും ഈ കേസിനെക്കുറിച്ചുള്ള വ്യാഖ്യാനങ്ങൾ കേൾക്കുമ്പോൾ കൗതുകം തോന്നാറുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

മറ്റു പ്രധാന തീരുമാനങ്ങൾ:

ഫെസ്റ്റിവൽ കേരള: കേരളപ്പിറവിയുടെ 70-ാം വാർഷികത്തോടനുബന്ധിച്ച് ‘ഫെസ്റ്റിവൽ കേരള’ എന്ന പേരിൽ വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിക്കും.

വകുപ്പിന്റെ പേരുമാറ്റം: വയോജന ക്ഷേമ വകുപ്പിന്റെ പേര് ‘മുതിർന്ന പൗരന്മാർക്കുള്ള വകുപ്പ്’ എന്ന് പുനർനാമകരണം ചെയ്തു.

റോഡ് സുരക്ഷാ ക്യാമ്പയിൻ: റോഡപകടങ്ങൾ കുറയ്ക്കുന്നതിനായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ഗതാഗത വകുപ്പിന്റെ നേതൃത്വത്തിൽ ശക്തമായ ബോധവത്കരണവും നടപടികളും കൈക്കൊള്ളും.

ലോക കേരള സഭ പിരിച്ചുവിടും: ലോക കേരള സഭ പിരിച്ചുവിടാൻ തീരുമാനിച്ചു. പ്രവാസികൾക്കായി കൂടുതൽ കാര്യക്ഷമമായ പുതിയ സംവിധാനം ഉടൻ നടപ്പിലാക്കും.

You may also like