Home Keralaകൊഴുപ്പ് നീക്കൽ ചികിത്സയ്ക്കിടെ ഹൃദയാഘാതം; ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

കൊഴുപ്പ് നീക്കൽ ചികിത്സയ്ക്കിടെ ഹൃദയാഘാതം; ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

by news_desk1
0 comments

കോട്ടയം: കൊഴുപ്പ് നീക്കൽ ചികിത്സയ്ക്കിടെ ഹൃദയാഘാതമുണ്ടായ ചങ്ങനാശ്ശേരി മാടപ്പള്ളി സ്വദേശിനിയായ വീട്ടമ്മ മരിച്ചു. വിദ്യ വി.ജി (45) ആണ് മരിച്ചത്. ഒരാഴ്ച മുൻപ് തിരുവല്ലയിലെ സ്വകാര്യ ക്ലിനിക്കിൽ ചികിത്സയ്ക്കിടെയാണ് വിദ്യയ്ക്ക് ഹൃദയാഘാതമുണ്ടായത്. തുടർന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

ചികിത്സാ പിഴവ് ആരോപിച്ച് വിദ്യയുടെ കുടുംബം തിരുവല്ല പൊലീസിൽ പരാതി നൽകി. എന്നാൽ ചികിത്സയിൽ യാതൊരു പിഴവും സംഭവിച്ചിട്ടില്ലെന്നാണ് സ്വകാര്യ ക്ലിനിക്കിന്റെ വിശദീകരണം.

മരണകാരണം വ്യക്തമാക്കുന്നതിനായി മൃതദേഹം ഇന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തും. പോസ്റ്റ്മോർട്ടം റിപ്പോർട്ടും പൊലീസ് അന്വേഷണവും കേസിൽ നിർണായകമാകും.

You may also like