Home Keralaഇപി ജയരാജന്റെ ഭാര്യയ്‌ക്കെതിരായ ആരോപണം; ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വൈദേകം

ഇപി ജയരാജന്റെ ഭാര്യയ്‌ക്കെതിരായ ആരോപണം; ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വൈദേകം

by news_desk1
0 comments

കണ്ണൂർ: സിപിഎം നേതാവ് ഇപി ജയരാജന്റെ ഭാര്യയുടെ നിക്ഷേപവുമായി ബന്ധപ്പെട്ട ആരോപണത്തിൽ നിയമനടപടിയുമായി വൈദേകം റിസോർട്ട് മാനേജ്മെന്റ്. ഇപിയുടെ സഹോദരിയുടെ മകൻ ഇപി ശ്യാംജിത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ചു. ഏഴു ദിവസത്തിനകം ആരോപണങ്ങൾ പിൻവലിച്ച് പരസ്യമായി മാപ്പ് പറയണമെന്നാണ് ആവശ്യം.

ഇപി ജയരാജന്റെ ഭാര്യ വൈദേകം റിസോർട്ടിൽ നിക്ഷേപിച്ച പണം ശശിധരൻ കർത്തയുടേതാണെന്നായിരുന്നു ശ്യാംജിത്തിന്റെ ആരോപണം. ഈ പ്രസ്താവനകൾക്കെതിരെയാണ് മാനേജ്മെന്റ് നിയമനടപടിയിലേക്ക് നീങ്ങിയത്.

അതേസമയം, ശ്യാംജിത്തിന്റെ ഭാര്യ ദീപ സാമ്പത്തിക തട്ടിപ്പ് നടത്തിയിട്ടില്ലെന്ന അദ്ദേഹത്തിന്റെ വാദവും വൈദേകം മാനേജ്മെന്റ് തള്ളി. അഞ്ചു ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയെന്ന ആരോപണത്തെത്തുടർന്നാണ് ദീപയെ ജോലിയിൽനിന്ന് പിരിച്ചുവിട്ടതെന്നാണ് മാനേജ്മെന്റിന്റെ വിശദീകരണം. പലരുടെയും പേരിൽ വ്യാജ ഒപ്പിട്ട് പണം തട്ടിയെന്നും ആരോപിച്ച് ഇതിന് തെളിവായി വൗച്ചറുകളും പുറത്തുവിട്ടിട്ടുണ്ട്.

സർക്കാർ ജീവനക്കാരനായ ശ്യാംജിത്ത് വൈദേകം റിസോർട്ടിന്റെ പബ്ലിക് റിലേഷൻസ് ഓഫീസർ എന്ന നിലയിൽ വിസിറ്റിങ് കാർഡ് അച്ചടിച്ചുവെന്നും മാനേജ്മെന്റ് ആരോപിച്ചു. ഇതുസംബന്ധിച്ച് ശ്യാംജിത്ത് ജോലി ചെയ്യുന്ന ഐസിഎമ്മിൽ പരാതി നൽകിയതായും വൈദേകം അധികൃതർ വ്യക്തമാക്കി.

You may also like