Home Nationalശിവകാശിയിൽ വൻ വെടിക്കെട്ട്; ജന്മദിനത്തിൽ പിറന്ന കുഞ്ഞുങ്ങൾക്ക് സ്വർണമോതിരം സമ്മാനിച്ച് ടിവികെ, വിജയ്‍ക്ക് ആശംസകളുമായി നേതാക്കൾ

ശിവകാശിയിൽ വൻ വെടിക്കെട്ട്; ജന്മദിനത്തിൽ പിറന്ന കുഞ്ഞുങ്ങൾക്ക് സ്വർണമോതിരം സമ്മാനിച്ച് ടിവികെ, വിജയ്‍ക്ക് ആശംസകളുമായി നേതാക്കൾ

by news_desk1
0 comments

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യുടെ 52-ാം ജന്മദിനം ആഘോഷമാക്കി തമിഴക വെട്രി കഴകം (ടിവികെ) പ്രവർത്തകർ. ഞായറാഴ്ച രാത്രി ശിവകാശിയിൽ വൻ വെടിക്കെട്ടാണ് അരങ്ങേറിയത്. പാർട്ടി പ്രവർത്തകരടക്കം നൂറുകണക്കിന് ആളുകളാണ് വെടിക്കെട്ട് കാണാനെത്തിയത്. മന്ത്രി കീർത്തനയും നടൻ ജയിയും ചടങ്ങിൽ പങ്കെടുത്തു.

അതേസമയം, വിജയ്‌യുടെ ജന്മദിനത്തിൽ പിറന്ന കുഞ്ഞുങ്ങൾക്ക് ടിവികെ നേതാവും മന്ത്രിയുമായ ശ്രീനാഥ് സ്വർണമോതിരം സമ്മാനിച്ചു. തൂത്തുക്കുടിയിലെ സർക്കാർ ആശുപത്രിയിൽ തിങ്കളാഴ്ച രാവിലെ സന്ദർശനം നടത്തിയ മന്ത്രിയാണ് വിജയ്‌യുടെ ജന്മദിനത്തിൽ ജനിച്ച ആറ് കുഞ്ഞുങ്ങൾക്ക് സ്വർണമോതിരം നൽകിയത്.

വിജയ്‌യുടെ 52-ാം ജന്മദിനത്തിൽ നിരവധി രാഷ്ട്രീയ നേതാക്കളും ആശംസകളുമായി രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിജയ്‌ക്ക് ജന്മദിനാശംസകൾ നേർന്നു. വിജയ്‌യുടെ ദീർഘവും ആരോഗ്യകരവുമായ ജീവിതത്തിനായി പ്രാർത്ഥിക്കുന്നതായി മോദി എക്സിൽ കുറിച്ചു.

You may also like