Home Keralaകാട്ടുപന്നി ആക്രമണം; വയോധികന് പരുക്ക്

കാട്ടുപന്നി ആക്രമണം; വയോധികന് പരുക്ക്

by news_desk1
0 comments

കോട്ടയം: രാവിലെ റബർ ടാപ്പിങ്ങിനായി ഇറങ്ങിയ വയോധികനെ പാഞ്ഞെത്തിയ കാട്ടുപന്നി ആക്രമിച്ചു. എഴുകുമൺ മാത്തേൽ കുഞ്ഞുമോനാണ് (75) പരുക്കേറ്റത്. വെള്ളിയാഴ്ച രാവിലെ 7.30ഓടെയായിരുന്നു സംഭവം.

റബർ ടാപ്പിങ്ങിനിടെ പാഞ്ഞെത്തിയ കാട്ടുപന്നി കുഞ്ഞുമോന്റെ കാലിൽ കുത്തുകയായിരുന്നു. കാൽമുട്ടിന് പരുക്കേറ്റ ഇദ്ദേഹത്തിന് ഏഴ് തുന്നലുകൾ വേണ്ടിവന്നു. തുലാപ്പള്ളിയിൽ പ്രാഥമിക ചികിത്സ നൽകിയശേഷം എരുമേലി ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി.

You may also like