4
പത്തനംതിട്ട: സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയിൽ യൂട്യൂബർ രാജൻ ജോസഫ് വീണ്ടും അറസ്റ്റിൽ. അടൂർ പൊലീസാണ് രാജൻ ജോസഫിനെ അറസ്റ്റ് ചെയ്തത്. യൂത്ത് കോൺഗ്രസ് നേതാവ് ഫെന്നി നൈനാൻ നൽകിയ പരാതിയിലാണ് നടപടി.
സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ചെന്നായിരുന്നു ഫെന്നി നൈനാന്റെ പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് രാജൻ ജോസഫിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
നേരത്തെ ജില്ലാ പഞ്ചായത്തംഗം ശ്രീനാ ദേവി നൽകിയ പരാതിയിലും രാജൻ ജോസഫ് രണ്ടുതവണ അറസ്റ്റിലായിരുന്നു. ജാമ്യവ്യവസ്ഥകൾ ലംഘിച്ചെന്ന കാര്യവും പൊലീസ് പുതിയ നടപടിക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നു.
